Follow KVARTHA on Google news Follow Us!
ad

Ali Akbar | സംസ്ഥാനത്തെ ബിജെപിയെ കെജെപി എന്ന് പരിഹസിച്ച് സംവിധായകന്‍ അലി അക്ബര്‍; ചര്‍ചയായി പോസ്റ്റ്; വിമര്‍ശനവുമായി നേതാക്കള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,palakkad,News,Director,Facebook Post,BJP,Politics,Criticism,Kerala,
പാലക്കാട്: (www.kvartha.com) സംസ്ഥാനത്തെ ബിജെപിയെ കെജെപി (കേരള ജനതാ പാര്‍ടി)എന്ന് പരിഹസിച്ച് മുന്‍ സംസ്ഥാന സമിതിയംഗവും സിനിമ സംവിധായകനുമായ രാമസിംഹന്‍ (അലി അക്ബര്‍).

കഴിഞ്ഞ ദിവസമിട്ട ഫേസ്ബുക് കുറിപ്പില്‍ സംവിധായകന്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയും കേന്ദ്രസഹമന്ത്രി വി മുരളീധരനെയും ലക്ഷ്യമിട്ട് രൂക്ഷമായ പരിഹാസവും വിമര്‍ശവുമാണ് നടത്തിയത് . സംസ്ഥാന നേതൃത്വം പരാജയമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

Ali Akbar Facebook Post Against BJP State Leaders, Palakkad, News, Director, Facebook Post, BJP, Politics, Criticism, Kerala
  
'കെജെപി ഒരു വന്‍ പരാജയം. അങ്ങനെ തോന്നുന്നവര്‍ക്ക് ലൈക് ചെയ്യാം' എന്ന കുറിപ്പിനെ അനുകൂലിച്ച് നിരവധി പേര്‍
രംഗത്തെത്തി. സുരേന്ദ്രന്‍ മാറാതെ രക്ഷപ്പെടില്ലെന്ന രീതിയില്‍ കമന്റുമുണ്ട്. ആര്‍എസ്എസ് വേദികളിലടക്കം പ്രത്യക്ഷപ്പെട്ടിരുന്ന അലിഅക്ബര്‍ അടുത്തിടെയാണ് ഇസ്ലാംമതം ഉപേക്ഷിച്ച് രാമസിംഹന്‍ എന്ന പേര് സ്വീകരിച്ചതായി പ്രഖ്യാപിച്ചത്.

'വേദന കൂടുമ്പോള്‍ പ്രതികരിക്കും അതാണ് മനുഷ്യന്‍. ആരെയെങ്കിലും പേടിച്ച് പോസ്റ്റ് പിന്‍വലിക്കില്ല. തനിക്ക് ലോകത്തോട് സത്യം പറയാന്‍ ഈ മാധ്യമം മാത്രമേയുള്ളു എന്നും' കുറിപ്പിന് താഴെ അദ്ദേഹം പ്രതികരിച്ചു.

അതേസമയം അലി അക്ബറിന്റെ കുറിപ്പിന് താഴെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ് ഫേസ്ബുകിലൂടെ രംഗത്തെത്തി. അലിഅക്ബര്‍ കോണ്‍ഗ്രസ് ചാരനെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ബിജെപിയെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത സംവിധായകന്‍ നേതൃത്വത്തിനെതിരെ കുരയ്ക്കുന്നത് പ്രവര്‍ത്തകര്‍ തിരിച്ചറിയുമെന്നും സുരേന്ദ്രന്റെ അടുപ്പക്കാരനായ രഘുനാഥ് ഫേസ്ബുകില്‍ കുറിച്ചു.

 

Keywords: Ali Akbar Facebook Post Against BJP State Leaders, Palakkad, News, Director, Facebook Post, BJP, Politics, Criticism, Kerala.

Post a Comment