Arvind Kejriwal promises | '24 മണിക്കൂര്‍ വൈദ്യുതി; കുടിശ്ശികളും ഒഴിവാക്കും; തൊഴില്‍ രഹിതര്‍ക്ക് ജോലി; ലഭിക്കുന്നത് വരെ പ്രതിമാസം 3000 രൂപ'; ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വാഗ്ദാന പെരുമഴയുമായി അരവിന്ദ് കെജ്രിവാളിന്റെ പര്യടനം
Aug 7, 2022, 19:07 IST
അഹ് മദാബാദ്: (www.kvartha.com) നിയമസഭാ തെരഞ്ഞെടുപ്പിനായി ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന്റെ ഗുജറാത് പര്യടനം തുടരുന്നു. തങ്ങളുടെ ആദ്യത്തെ വാഗ്ദാനം വൈദ്യുതി വിതരണത്തെക്കുറിച്ചാണെന്ന് ഛോട്ടാ ഉദയ്പൂരില്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. 'ഗുജറാതിലെ ജനങ്ങള്‍ ദുരിതത്തിലാണ്. ബിലുകള്‍ വളരെ കൂടുതലാണ്. ഡെല്‍ഹിയില്‍ ഞങ്ങള്‍ വൈദ്യുതി സൗജന്യമാക്കി. പഞ്ചാബില്‍ 25 ലക്ഷം കുടുംബങ്ങള്‍ക്ക് അടുത്തിടെ പൂജ്യം വൈദ്യുതി ബിലാണ് ലഭിച്ചത്. പഞ്ചാബിലെ 51 ലക്ഷം കുടുംബങ്ങള്‍ക്ക് ഉടന്‍ തന്നെ സീറോ ബിലുകള്‍ മാത്രമേ ലഭിക്കൂ. ഗുജറാതില്‍ 24 മണിക്കൂറും വൈദ്യുതി വിതരണം ഞങ്ങള്‍ ഉറപ്പാക്കും. കഴിഞ്ഞ വര്‍ഷത്തെ കുടിശ്ശികളും ഞങ്ങള്‍ ഒഴിവാക്കും', അദ്ദേഹം അവകാശപ്പെട്ടു.
തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം അരവിന്ദ് കെജ്രിവാള്‍ ആവര്‍ത്തിച്ചു. 'ഗുജറാതിലെ യുവാക്കള്‍ ഉപജീവനമാര്‍ഗത്തിന്റെ അഭാവത്തില്‍ വിഷമിക്കുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡെല്‍ഹിയില്‍ 12 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കി. ഗുജറാതിലെ തൊഴിലില്ലാത്തവര്‍ക്കും ഞങ്ങള്‍ ജോലി നല്‍കും, ഇത് സംഭവിക്കുന്നതുവരെ എല്ലാ മാസവും തൊഴിലില്ലാത്തവര്‍ക്ക് 3000 രൂപ നല്‍കും', കെജ്രിവാള്‍ വ്യക്തമാക്കി.
പൊതുജനങ്ങള്‍ക്ക് പുതിയതായി ഒന്നുമില്ലാത്തതിനാല്‍ ഗുജറാത് കോണ്‍ഗ്രസ് ഉടന്‍ ബിജെപിയില്‍ ലയിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ പരിഹസിച്ചു. ഗുജറാത് തെരഞ്ഞെടുപ്പ് എഎപിയും ബിജെപിയും തമ്മിലായിരിക്കും. ബിജെപി-കോണ്‍ഗ്രസ് തമ്മിലുള്ള ഒളിഞ്ഞിരിക്കുന്ന പ്രണയം ഉടന്‍ പുറത്തുവരുമെന്നും കെജ്രിവാള്‍ പറഞ്ഞു. ബിജെപി സുഹൃത്തുക്കളുടെ 10 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നും കെജ്രിവാള്‍ ആരോപിച്ചു. എന്തുകൊണ്ടാണ് ബിജെപി ഈ നടപടി സ്വീകരിച്ചതെന്നും അവര്‍ ബിജെപിക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര പണം നല്‍കിയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ പട്ടിക ആം ആദ്മി പാര്‍ടി ഓഗസ്റ്റ് രണ്ടിന് പുറത്തിറക്കിയിരുന്നു. ഈ വര്‍ഷം അവസാനം ഗുജറാതില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. 25 വര്‍ഷത്തിലേറെയായി ബിജെപിയാണ് സംസ്ഥാനത്ത് ഭരണത്തിലുള്ളത്.
< !- START disable copy paste -->

Keywords: Latest-News, National, Top-Headlines, Politics, Political Party, Gujrath, Assembly Election, Assembly, AAP, Arvind Kejriwal, Job, Chief Minister, BJP, Congress, Gujarat Polls, Arvind Kejriwal promises 24x7 power supply, jobs, Ahead of Gujarat polls, Arvind Kejriwal promises 24x7 power supply, jobs.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.