Court | ശിക്ഷ വിധിച്ചത് കേട്ട് കോടതിയില്‍ നിന്നും ഇറങ്ങിയോടി പ്രതി; പിന്നീട് സംഭവിച്ചത്
Aug 3, 2022, 15:34 IST
കോട്ടയം: (www.kvartha.com) വ്യാപാരിയെ ബൈക് തടഞ്ഞ് മര്‍ദിച്ചെന്ന കേസില്‍ ജഡ്ജി ശിക്ഷ വിധിച്ചതുകേട്ട് കോടതിയില്‍ നിന്നിറങ്ങിയോടി പ്രതി. ചാത്തന്‍തറ കൊല്ലമുള കണ്ണന്താനം അജാസ് (35) ആണ് കോടതിയില്‍ നിന്നും ഓടിപ്പോയത്. ഇയാളെ പൊലീസുകാര്‍ക്കോ ജീവനക്കാര്‍ക്കോ പിടികൂടാനായിട്ടില്ല. കേസില്‍ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്.
കോട്ടയം ജില്ലാ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഫേസ് ബുക് പോസ്റ്റില്‍ പ്രതികരിച്ചതിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികള്‍, മുക്കുട്ടുതറ സ്വദേശിയായ വ്യാപാരിയെ മര്‍ദിച്ചത്. 2018 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
നാലുവര്‍ഷമായി വിചാരണ നടന്നുവന്ന കേസില്‍ തിങ്കളാഴ്ചയാണ് വിധി പറഞ്ഞത്. ജാമ്യത്തിലായിരുന്ന മൂന്ന് പ്രതികളും വിധികേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. ആറുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് പ്രതികള്‍ക്ക് കോടതി വിധിച്ചത്. ഇതിനിടെയാണ് പ്രതി ഇറങ്ങിയോടിയത്.
രക്ഷപ്പെട്ട പ്രതിക്കായി കോടതി അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചു. എരുമേലി പൊലീസും തിരച്ചില്‍ നടത്തിവരുന്നു.
Keywords: After hearing sentence, accused ran out of court, Kottayam,News,Local News, Accused, Court, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.