ന്യൂഡെൽഹി:(www.kvartha.com)പരോക്ഷ നികുതി ഭരണത്തിൽ (Indirect tax administration) ഡോക്യുമെന്റ് ഐഡന്റിഫികേഷൻ നമ്പറിന്റെ (DIN) ഇലക്ട്രോണിക് (Digital) സംവിധാനം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ ഉപദേശിക്കാൻ കേന്ദ്രത്തിനും ജിഎസ്ടി കൗൺസിലിനും സുപ്രീം കോടതി നിർദേശം നൽകി. കേരള, കർണാടക സംസ്ഥാനങ്ങൾ ഇത് നടപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ കോടതി രണ്ട് സംസ്ഥാനങ്ങളെയും അഭിനന്ദിച്ചു, ഇത് പ്രശംസനീയമാണെന്നും നല്ല ഭരണം പ്രോത്സാഹിപ്പിക്കുമെന്നും കാര്യക്ഷമമായ ഭരണത്തിന് വളരെ പ്രധാനപ്പെട്ട പരോക്ഷ നികുതി ഭരണത്തിൽ ഇത് സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ചാർടേർഡ് അകൗണ്ടന്റ് പ്രദീപ് ഗോയൽ സമർപിച്ച പൊതുതാൽപര്യ ഹർജി തീർപ്പാക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ എംആർ ഷാ, ബിവി നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്. ഈ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ഡിപാർട്മെന്റൽ ഓഫീസർമാരുടെ പ്രീ-ഡേറ്റിംഗ് ആശയവിനിമയത്തിന്റെ ദുരുപയോഗം തടയാൻ കഴിയുമെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) ബൽബീർ സിങ്ങും വാദത്തോട് യോജിച്ചു.
'ജിഎസ്ടിയുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും സംസ്ഥാനങ്ങൾക്ക് ശുപാർശകൾ നൽകാൻ ജിഎസ്ടി കൗൺസിലിന് അധികാരമുണ്ട്. ഡിഐഎൻ സംവിധാനം നടപ്പിലാക്കുന്നതിന് അതത് സംസ്ഥാനങ്ങൾക്ക് ഉപദേശങ്ങൾ നൽകാനും ഇതിന് കഴിയും. അങ്ങനെ ചെയ്യുന്നത് വലിയ പൊതുതാൽപര്യത്തിന് ഉതകുന്നതായിരിക്കും കൂടാതെ പരോക്ഷ നികുതി ഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരും', കോടതി വ്യക്തമാക്കി.
Keyword: News, Delhi, Latest-News, New Delhi, Supreme Court, State, Kerala, Karnataka, GST, Top-Headlines, National, Advise States to implement system of electronic generation of DIN: Supreme Court tells Centre.
സംസ്ഥാനങ്ങളിൽ ഡിജിറ്റൽ ഡിഐഎൻ സംവിധാനം നടപ്പാക്കാൻ നിർദേശിച്ച് സുപ്രീംകോടതി; കേരളത്തിനും കർണാടകയ്ക്കും അഭിനന്ദനം
Advise States to implement system of electronic generation of DIN: Supreme Court tells Centre#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍