Follow KVARTHA on Google news Follow Us!
ad

Survivor | 'നീതി ലഭിക്കുമെന്ന് കരുതുന്നില്ല'; വനിതാ ജഡ്ജിക്കെതിരെ വീണ്ടും അതിജീവിത

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,News,Actress,attack,Application,Criticism,Judge,Trending,Kerala,
കൊച്ചി: (www.kvartha.com) നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തെ പ്രത്യേക സി ബി ഐ കോടതിയില്‍നിന്ന് ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിനെതിരെ അതിജീവിത. 

Actress assault case: Survivor reiterates distrust in trial judge, fears visuals leaked from court, Kochi, News, Actress, Attack, Application, Criticism, Judge, Trending, Kerala


നിലവില്‍, സി ബി ഐ കോടതിയുടെ ചുമതലയുള്ള പ്രിന്‍സിപല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന വിചാരണയില്‍ തൃപ്തയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അതിജീവിതയുടെ പരാതി. ഇതുസംബന്ധിച്ച് ഈ മാസം രണ്ടിന് ഹൈകോടതി രെജിസ്ട്രാര്‍ക്ക് (ജുഡീഷ്യല്‍) അതിജീവിത അപേക്ഷ നല്‍കി.

അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്:

ഇപ്പോള്‍ വനിതാ ജഡ്ജിയുടെ കീഴില്‍ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ല. 'കോടതിയുടെ കസ്റ്റഡിയില്‍ സൂക്ഷിച്ച മെമറികാര്‍ഡ് അനധികൃതമായി പരിശോധിച്ചതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വളരെ വേദനാജനകമായ കാര്യമാണിത്.

മെമറി കാര്‍ഡിലുണ്ടായിരുന്ന ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയിട്ടുണ്ടാകുമെന്ന് സംശയിക്കണം. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുമോയെന്ന് പേടിയുണ്ട്. ഇത് വനിതാ ജഡ്ജിയുടെ ശ്രദ്ധയില്‍പെട്ടിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ നടപടിയെടുക്കുന്നില്ല.

അന്വേഷണ ഉദ്യോഗസ്ഥനും വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയോട് പ്രോസിക്യൂഷന്‍ പ്രതികരിച്ചിട്ടില്ല. സുതാര്യമായ വിചാരണയല്ലെന്ന് ചൂണ്ടിക്കാണിച്ച് രണ്ടു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍മാര്‍ രാജിവെച്ചിരുന്നു. കേസിന്റെ വിവിധവശങ്ങള്‍ വ്യക്തമാക്കി ഹൈകോടതി ചീഫ് ജസ്റ്റിസിനും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹര്‍ജി നല്‍കി.

ഇപ്പോള്‍ വിചാരണ നടക്കുന്ന സി ബി ഐ -3 കോടതിയില്‍ പുതിയ ജഡ്ജിയെ നിയമിച്ച വാര്‍ത്ത വളരെ സന്തോഷം പകരുന്നു. വനിതാ ജഡ്ജിയുടെ മാറ്റത്തിനൊപ്പം കേസ് പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റില്ലെന്നാണ് പ്രതീക്ഷ. അല്ലെങ്കില്‍ വിചാരണ എറണാകുളം ജില്ലയിലെ മറ്റേതെങ്കിലും വനിതാ ജഡ്ജിക്ക് കീഴിലേക്കു മാറ്റണം.

ഈ വിഷയത്തിലുള്ള ആശങ്കയും തന്റെ മാനസികാവസ്ഥയും പരിഗണിക്കണമെന്നും അതിജീവിത അപേക്ഷയില്‍ പറയുന്നു.

Keywords: Actress assault case: Survivor reiterates distrust in trial judge, fears visuals leaked from court, Kochi, News, Actress, Attack, Application, Criticism, Judge, Trending, Kerala.

Post a Comment