Follow KVARTHA on Google news Follow Us!
ad

Actor Vishal | സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റ് നടന്‍ വിശാല്‍ ആശുപത്രിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,chennai,Cinema,Cine Actor,Injured,hospital,Treatment,National,News,
ചെന്നൈ: (www.kvartha.com) സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ പരിക്കേറ്റ് നടന്‍ വിശാല്‍ ആശുപത്രിയില്‍. ഡ്യൂപില്ലാതെ സംഘട്ടനരംഗങ്ങള്‍ ചെയ്യുന്നതില്‍ പ്രശസ്തനാണ് വിശാല്‍. പലതവണയാണ് ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ താരത്തിന് പരിക്കേറ്റിരിക്കുന്നത്.

ആധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന മാര്‍ക് ആന്റണി എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇത്തവണ വിശാലിന് പരിക്കേറ്റത്. വിശാലിന്റെ 33-ാമത്തെ ചിത്രമാണ് മാര്‍ക് ആന്റണി. താരത്തിന്റെ കാല്‍മുട്ടിനാണ് പരിക്ക്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.

Actor Vishal Suffers Injury While Shooting Mark Antony Action Sequence,  Chennai, Cinema, Cine Actor, Injured, Hospital, Treatment, National, News

കനല്‍ കണ്ണന്‍, പീറ്റര്‍ ഹെയിന്‍, രവി വര്‍മ എന്നിവരാണ് ചിത്രത്തിന്റെ സംഘട്ടനരംഗങ്ങള്‍ ഒരുക്കുന്നത്. എസ് ജെ സൂര്യയാണ് മറ്റൊരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. ഇവര്‍ രണ്ടുപേരും ഇരട്ടവേഷത്തില്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. റിതു വര്‍മയാണ് നായിക.

തമിഴിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രമെത്തും. എസ് വിനോദ് കുമാറാണ് നിര്‍മാണം. ജി വി പ്രകാശ് സംഗീതവും വിജയ് വേലുക്കുട്ടി എഡിറ്റിങ്ങും അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ലാത്തി എന്ന ചിത്രത്തിന്റെ ഷൂടിങ്ങിനിടെ വിശാലിന് രണ്ടുതവണ പരിക്കേറ്റിരുന്നു.

Keywords: Actor Vishal Suffers Injury While Shooting Mark Antony Action Sequence,  Chennai, Cinema, Cine Actor, Injured, Hospital, Treatment, National, News.

Post a Comment