Follow KVARTHA on Google news Follow Us!
ad

Tax relief | ശമ്പളം കുടിശികയുള്ള കേന്ദ്ര സര്‍കാര്‍ ജീവനക്കാര്‍ക്ക് നികുതി ഇളവ് നേടാം; എന്താണ് ചെയ്യേണ്ടതെന്ന് അറിയാം

7th Pay Commission: Central Government Employees with arrears of salary can claim tax relief, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ഏഴാം ശമ്പള കമീഷന്‍ ശുപാര്‍ശ പ്രകാരം ശമ്പള കുടിശികയുള്ള കേന്ദ്ര സര്‍കാര്‍ ജീവനക്കാരന് ആദായനികുതിയുടെ സെക്ഷന്‍ 89 പ്രകാരം ഇളവ് ലഭിക്കുന്നതിന് എന്തെങ്കിലും ഫോം ഫയല്‍ ചെയ്യേണ്ടതുണ്ടോ?. നികുതി ചട്ടങ്ങള്‍ അനുസരിച്ച്, സെക്ഷന്‍ 80 പ്രകാരം ഇളവ് ക്ലെയിം ചെയ്യുന്നതിന് സര്‍കാര്‍ ജീവനക്കാരന് ആദായ നികുതി ഇ-ഫയലിംഗ് വെബ്സൈറ്റില്‍ ഓണ്‍ലൈനായി ഫോം 10E ഫയല്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
                
Latest-News, National, Top-Headlines, Central Government, Government-Employees, Income Tax, Website, 7th Pay Commission, Central Government Employees, Tax Relief, 7th Pay Commission: Central Government Employees with arrears of salary can claim tax relief - Here's how.

ഫോം 10 ഇ ഫയല്‍ ചെയ്യാതെ സെക്ഷന്‍ 89 പ്രകാരം ഇളവ് ക്ലെയിം ചെയ്യുന്ന നികുതിദായകര്‍ക്ക് 'ഓണ്‍ലൈന്‍ ഫോം 10 ഇ ഫയല്‍ ചെയ്തിട്ടില്ലാത്തതിനാല്‍ നിങ്ങളുടെ കേസില്‍ സെക്ഷന്‍ 89 പ്രകാരമുള്ള ഇളവ് അനുവദിച്ചിട്ടില്ല', എന്ന് പ്രസ്താവിക്കുന്ന ആദായനികുതി വകുപ്പില്‍ നിന്ന് ഒരു നോടീസ് ലഭിക്കും. അതിനാല്‍, നിങ്ങളുടെ ആദായനികുതി റിടേണ്‍ (ITR) ഫയല്‍ ചെയ്യുന്നതിന് മുമ്പ് 10E ഓണ്‍ലൈനായി ഫയല്‍ ചെയ്യേണ്ടതുണ്ട്.

ഫോം 10E ഫയല്‍ ചെയ്യുന്നതെങ്ങനെ?

ഘട്ടം 1: http://www(dot)incometax(dot)gov(dot)in ല്‍ ലോഗിന്‍ ചെയ്യുക.
ഘട്ടം 2: ശേഷം, ടാബില്‍ ക്ലിക് ചെയ്ത് e-File > Income Tax Forms> File Income Tax Forms ല്‍ നിന്ന് 'tax Exemption and Reliefs/Form 10E' തെരഞ്ഞെടുക്കുക.

കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് അവരുടെ പേയ്‌മെന്റുകള്‍ (ശമ്പളം, പെന്‍ഷന്‍, അലവന്‍സുകള്‍ മുതലായവ) ഏഴാം ശമ്പള കമീഷന്‍ ശുപാര്‍ശകള്‍ പ്രകാരമാണ് ലഭിക്കുന്നത്. എല്ലാ ജീവനക്കാരും ആദായ നികുതി റിടേണ്‍ സമര്‍പിക്കേണ്ടത് നിര്‍ബന്ധമാണ്. ശമ്പളമുള്ള ജീവനക്കാര്‍ക്കുള്ള 2022-23 വര്‍ഷത്തേക്ക് ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു.

ഏഴാം ശമ്പള കമീഷന്‍ ശുപാര്‍ശ പ്രകാരം കേന്ദ്ര സര്‍കാര്‍ ജീവനക്കാര്‍ക്കുള്ള പേയ്മെന്റുകള്‍ എപ്പോള്‍ വേണമെങ്കിലും പരിഷ്‌കരിക്കാമെന്ന് അടുത്തിടെ പാര്‍ലമെന്റില്‍ പ്രസ്താവനയില്‍ സര്‍കാര്‍ പറഞ്ഞിരുന്നു. എന്നിരുന്നാലും, ഭാവിയില്‍ എട്ടാം കേന്ദ്ര ശമ്പള കമീഷന്‍ ഉണ്ടാകില്ലെന്ന വാദം ശരിയല്ലെന്നും സര്‍കാര്‍ വ്യക്തമാക്കി.

Keywords: Latest-News, National, Top-Headlines, Central Government, Government-Employees, Income Tax, Website, 7th Pay Commission, Central Government Employees, Tax Relief, 7th Pay Commission: Central Government Employees with arrears of salary can claim tax relief - Here's how.
< !- START disable copy paste -->

Post a Comment