National Water Awards | 4-ാമത് ദേശീയ ജല പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി; അവസാന തീയതി സെപ്റ്റംബര്‍ 15

 


ന്യൂഡെല്‍ഹി: (www.kvartha.com) ജലവിഭവ, നദി വികസന, ഗംഗാ പുനരുജ്ജീവന വകുപ്പ്, ജലശക്തി മന്ത്രാലയത്തിന്റെ നാലാമത് ദേശീയ ജല പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ രാഷ്ട്രീയ പുരസ്‌കാര്‍ പോര്‍ടലില്‍ ആരംഭിച്ചു. എല്ലാ അപേക്ഷകളും രാഷ്ട്രീയ പുരസ്‌കാര്‍ പോര്‍ടലിലൂടെ (www(dot)awards(dot)gov(dot)in) ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ.


National Water Awards | 4-ാമത് ദേശീയ ജല പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി; അവസാന തീയതി സെപ്റ്റംബര്‍ 15

കൂടുതല്‍ വിവരങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് ഈ പോര്‍ടലോ ഈ വകുപ്പിന്റെ വെബ്സൈറ്റോ (www(dot)jalshakti-dowr(dot)gov(dot)in) നോക്കാവുന്നതാണ്. അപേക്ഷ സമര്‍പിക്കേണ്ട അവസാന തീയതി 2022 സെപ്റ്റംബര്‍ 15 ആണ്.

സംസ്ഥാനം, ജില്ല, ഗ്രാമപഞ്ചായത്, നഗര തദ്ദേശ സ്ഥാപനങ്ങള്‍, സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, സ്‌കൂള്‍, വ്യവസായസ്ഥാപനം, സര്‍കാരിതര സംഘടന, ജല ഉപഭോക്തൃ സംഘടനകള്‍ തുടങ്ങി ജല സംരക്ഷണം, പരിപാലനം എന്നീ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏതൊരു സ്ഥാപനത്തിനും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

'മികച്ച സംസ്ഥാനം', 'മികച്ച ജില്ല' എന്നീ വിഭാഗങ്ങളിലെ വിജയികളെ ട്രോഫിയും പ്രശസ്തി പത്രവും നല്‍കി അനുമോദിക്കും. ബാക്കിയുള്ള വിഭാഗങ്ങളില്‍ വിജയികള്‍ക്ക് ട്രോഫിയും പ്രശസ്തി പത്രവും കാഷ് പ്രൈസും നല്‍കും. ഒന്ന്, രണ്ട്, മൂന്ന് റാങ്ക് ജേതാക്കള്‍ക്ക് യഥാക്രമം രണ്ടു ലക്ഷം, 1.5 ലക്ഷം, ഒരു ലക്ഷം എന്നിങ്ങനെയാണ് കാഷ് പ്രൈസ്. 2018 മുതലാണ് ദേശീയ ജല പുരസ്‌കാരം നല്‍കി തുടങ്ങിയത്.

Keywords: 4th National Water Awards Launched on Rashtriya Puraskar portal, New Delhi, News, Award, Application, Website, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia