Follow KVARTHA on Google news Follow Us!
ad

41 People Died | കെയ്റോയിലെ പള്ളിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 41 പേര്‍ മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍, Cairo,Egypt,News,Church,Fire,Dead,World,
കെയ്റോ: (www.kvartha.com) ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലെ കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ തീപിടുത്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടതായി പള്ളി അധികൃതര്‍ അറിയിച്ചു. തലസ്ഥാനത്തെ വടക്കുപടിഞ്ഞാറന്‍, തൊഴിലാളിവര്‍ഗ ജില്ലയായ ഇംബാബയിലെ അബു സിഫിന്‍ പള്ളിയിലാണ് തീപിടുത്തമുണ്ടായത്. എന്നാല്‍ തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

41 People Died in Massive Fire at Church in Egypt Capital, Cairo, Cairo, Egypt, News, Church, Fire, Dead, World

'തീ നിയന്ത്രണ വിധേയമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളുടേയും സേവനം ആവശ്യപ്പെടുന്നു' എന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്വാഹ് അല്‍-സിസി തന്റെ ഫേസ്ബുക് പേജില്‍ അറിയിച്ചു. തീ നിയന്ത്രണവിധേയമായതായി പിന്നീട് അഗ്‌നിശമനസേന അറിയിച്ചു. 

സമീപ വര്‍ഷങ്ങളില്‍ ഈജിപ്തില്‍ നിരവധി മാരകമായ തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2021 മാര്‍ചില്‍ കെയ്റോയുടെ കിഴക്കന്‍ പ്രാന്തപ്രദേശത്തുള്ള ഒരു ടെക്സ്റ്റൈല്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 20 പേരെങ്കിലും മരിച്ചിരുന്നു. 2020-ല്‍ രണ്ട് ആശുപത്രിയിലുണ്ടായ തീപിടുത്തങ്ങളില്‍ 14 കോവിഡ് -19 രോഗികള്‍ മരിച്ചിരുന്നു.

Keywords: 41 People Died in Massive Fire at Church in Egypt Capital, Cairo, Cairo, Egypt, News, Church, Fire, Dead, World.

Post a Comment