1. ഒറ്റപെൺകുട്ടികൾക്ക് യുജിസി പിജി ഇന്ദിരാഗാന്ധി സ്കോളർഷിപ്
യോഗ്യത: യുജിസി അംഗീകൃത സ്ഥാപനത്തിൽ ബിരുദാനന്തരബിരുദത്തിന് ഒന്നാം വർഷത്തിൽ പ്രവേശനം നേടിയ ഒറ്റപ്പെൺകുട്ടികളായിട്ടുള്ള വിദ്യാർഥികൾക്കുള്ള സ്കോളർഷിപാണിത്.
തുക: പ്രതിവർഷം 36,200 രൂപ ലഭിക്കും.
തെരഞ്ഞെടുക്കൽ പ്രക്രിയ: ഓരോ വർഷവും 3000 പുതിയ സ്കോളർഷിപുകൾ നൽകും. ഈ സ്കോളർഷിപ് ലഭിക്കുന്ന പെൺകുട്ടികൾക്ക് സ്കോളർഷിപ് കാലയളവിൽ മറ്റ് സ്കോളർഷിപുകളും ലഭിക്കും.
2. യൂനിവേഴ്സിറ്റി റാങ്ക് ഹോൾഡർമാർക്കുള്ള പിജി സ്കോളർഷിപ്
യോഗ്യത: ഒരു സർവകലാശാലയുടെ ബിരുദതലത്തിൽ ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കുകയും ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പ്രവേശനം നേടുകയും ചെയ്ത വിദ്യാർഥികൾക്ക് സ്കോളർഷിപിന് അർഹതയുണ്ട്.
തുക: പ്രതിമാസം 3100 രൂപ ലഭിക്കും.
3. എസ്‌സി, എസ്ടി സ്‌കോളർഷിപ്
യോഗ്യത: യുജിസി അംഗീകൃത സ്ഥാപനത്തിൽ പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന എസ്‌സി/എസ്ടി വിദ്യാർഥികൾക്ക് സ്കോളർഷിപിന് അർഹതയുണ്ട്.
തുക: ME, MTech കോഴ്സുകൾക്ക് വിദ്യാർഥികൾക്ക് പ്രതിമാസം 7800 രൂപയും മറ്റ് കോഴ്സുകൾക്ക് 4500 രൂപയും ലഭിക്കും.
4. യുജിസി ഇഷാൻ ഉദയ് സ്കോളർഷിപ്
യോഗ്യത: എല്ലാ സ്രോതസുകളിൽ നിന്നുമുള്ള കുടുംബ വാർഷിക വരുമാനം പ്രതിവർഷം 4.5 ലക്ഷം രൂപയിൽ കവിയാത്ത വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഈ യുജിസി സ്കോളർഷിപിന് അപേക്ഷിക്കാം.
തുക: ജനറൽ ഡിഗ്രി കോഴ്സുകൾക്ക് പ്രതിമാസം 5,400 രൂപയും സാങ്കേതിക, മെഡികൽ, പ്രൊഫഷണൽ, പാരാമെഡികൽ കോഴ്സുകൾക്ക് 7,800 രൂപയും ലഭിക്കും.
Keywords: 4 UGC scholarships open for applications, Newdelhi, News, Top-Headlines, Education, Students, Website, National, Scholarship, Courses.