കശ്മീര്‍: (www.kvartha.com) കശ്മീരിലെ പര്‍ഗലിലെ സൈനിക ക്യാംപിന് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ മൂന്ന് ഇന്‍ഡ്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതായി സുരക്ഷാസേന. സൈനിക ക്യാംപ് ഉന്നമിട്ട് രണ്ട് ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഇവരെ വധിച്ചതായും സൈന്യം അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. ക്യാംപിനുള്ളില്‍ തിരച്ചില്‍ തുടരുകയാണ്. ഇവിടെ സൈനിക നടപടി തുടരുകയാണെന്നാണ് വിവരം. ഉറി ഭീകരാക്രമണത്തിന് സമാനമായ ആക്രമണമാണ് ഭീകരര്‍ ലക്ഷ്യമിട്ടതെന്നാണ് സൂചന.
രജൗരിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് പര്‍ഗല്‍ ക്യാംപ്. സ്വാതന്ത്ര്യ ദിനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പെടെ ജാഗ്രത ശക്തമാക്കി.