Death | രാജസ്താനില്‍ തിക്കിലും തിരക്കിലും പെട്ട് ക്ഷേത്രദര്‍ശനത്തിനെത്തിയ 3 പേര്‍ മരിച്ചു; 3 കുട്ടികള്‍ ഉള്‍പെടെ 7 പേര്‍ക്ക് പരുക്ക്; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
Aug 8, 2022, 10:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജയ്പൂര്‍: (www.kvartha.com) രാജസ്താനിലെ സികാറിലുള്ള പ്രസിദ്ധമായ ഖാട്ടു ശ്യാം ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ക്ഷേത്രദര്‍ശനത്തിനെത്തിയ സ്ത്രീകളാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ചെ അഞ്ചോടെയാണ് സംഭവം. അപകടത്തില്‍ ഏഴിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റവരില്‍ മൂന്ന് കുട്ടികളും ഉള്‍പെടുന്നുണ്ട്. ഇവരെ ചികിത്സയ്ക്കായി ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഖാട്ടു ശ്യാം ജി ക്ഷേത്രം രാജസ്താനിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ചന്ദ്ര കലന്‍ഡറിലെ 11-ാം ദിവസമായതിനാല്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ക്ഷേത്രത്തിന്റെ വാതില്‍ തുറക്കുന്നതും കാത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
ഗേറ്റുകള്‍ തുറന്ന് ആളുകള്‍ അകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഉടന്‍ ഒരു സ്ത്രീ ബോധരഹിതയായി വീണു. ഇത് പിന്നിലുള്ള മറ്റുള്ളവരും വീഴാന്‍ കാരണമായി. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൂന്ന് സ്ത്രീകള്‍ക്ക് ജീവന്‍ നഷ്ടമായത്.
ജനക്കൂട്ടത്തെയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും ഒരു സംഘം പൊലീസ് ക്ഷേത്രത്തിലെത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


