Found Dead | യുവതിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നുവെന്ന് കുടുംബം

 



വൈക്കം: (www.kvartha.com) 24 കാരിയെ സ്വന്തം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍തുരുത്ത് പാലാംകടവ് ഇടയത്ത് മുംതാസ് മന്‍സിലില്‍ പരേതനായ ജമാലിന്റെ മകള്‍ മുംതാസ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീട്ടുകാര്‍ ഉടന്‍തന്നെ താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഭര്‍ത്താവുമായി പിണക്കത്തിലായിരുന്ന യുവതി സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ചങ്ങനാശേരി മടുക്കുംമൂട് സ്വദേശി സജീറാണ് ഭര്‍ത്താവ്. കഴിഞ്ഞ ഡിസംബര്‍ 16ന് ആയിരുന്നു ഇവരുടെ വിവാഹം. രണ്ടര മാസം മാത്രം ഭര്‍തൃഗൃഹത്തില്‍ കഴിഞ്ഞ യുവതി പിന്നീട് മാതാവിനും സഹോദരനും ഒപ്പമാണ് കഴിഞ്ഞിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Found Dead | യുവതിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നുവെന്ന് കുടുംബം


വൈക്കം തഹസില്‍ദാര്‍ ടി എം വിജയന്‍, തലയോലപ്പറമ്പ് എസ്‌ഐ പി എസ് സുധീരന്‍, എ എസ്‌ഐ ദീപ ചന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ച ശേഷം മൃതദേഹം ഖബറടക്കം നടത്തി. മാതാവ്: സാജിത. സഹോദരന്‍: മുബാറക്.

Keywords: News, Kerala, State, Death, Found Dead, Police, Frenal, Local-News, 24 year old woman found dead at house
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia