SWISS-TOWER 24/07/2023

ABHA Scheme | ഇതുവരെ 23 കോടിയിലധികം ആയുഷ്മാൻ ഭാരത് ആരോഗ്യ അകൗണ്ടുകൾ നിലവിൽ വന്നതായി കേന്ദ്ര ആരോഗ്യമന്ത്രി; എങ്ങനെ അകൗണ്ട് തുറക്കാം, നേട്ടങ്ങൾ അറിയാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഇൻഡ്യയിൽ ഇതുവരെ 23.08 കോടി ആയുഷ്മാൻ ഭാരത് ഹെൽത് അകൗണ്ട് നമ്പറുകൾ (Ayushman Bharat Health Account) നിലവിൽ വന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM) രാജ്യത്തുടനീളമുള്ള ഡിജിറ്റൽ ഹെൽത് കെയർ ഇകോസിസ്റ്റം ശക്തിപ്പെടുത്തുന്നതിലൂടെ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. എബിഡിഎം ശക്തിപ്പെടുത്തുന്നതിലെ പുരോഗതിയെ ആരോഗ്യമന്ത്രി അഭിനന്ദിച്ചു.
                          
ABHA Scheme | ഇതുവരെ 23 കോടിയിലധികം ആയുഷ്മാൻ ഭാരത് ആരോഗ്യ അകൗണ്ടുകൾ നിലവിൽ വന്നതായി കേന്ദ്ര ആരോഗ്യമന്ത്രി; എങ്ങനെ അകൗണ്ട് തുറക്കാം, നേട്ടങ്ങൾ അറിയാം

എബിഡിഎമിന് കീഴിൽ, പൗരന്മാർക്ക് അവരുടെ ആയുഷ്മാൻ ഭാരത് ഹെൽത് അകൗണ്ട് നമ്പർ സൃഷ്ടിക്കാൻ കഴിയുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇതോടെ അവരുടെ ഡിജിറ്റൽ ആരോഗ്യ രേഖകൾ ബന്ധിപ്പിക്കും. ടെലിമെഡിസിൻ പോലുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ആരോഗ്യ സേവനങ്ങളുടെ ദേശീയ പോർടബിലിറ്റി പ്രാപ്തമാക്കുന്നതിലൂടെയും ആരോഗ്യ രംഗത്ത് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാകും.

എന്താണ് ആയുഷ്മാൻ ഭാരത് ഹെൽത് അകൗണ്ട്?

2022 ഫെബ്രുവരി 26 നാണ്, പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ്, അഞ്ച് വർഷത്തേക്ക് 1,600 കോടി രൂപ ബജറ്റിൽ ദേശീയ തലത്തിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കേന്ദ്ര മേഖലാ പദ്ധതിയായ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് അംഗീകാരം നൽകിയത്. രാജ്യത്തെ ഓരോ പൗരനും ആരോഗ്യ ഐഡി നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നാഷണൽ ഹെൽത് അതോറിറ്റി (NHA) വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന് കീഴിൽ, ഒരു യുനീക് ഡിജിറ്റൽ ഹെൽത് ഐഡി കാർഡ് നൽകും. ഒരു വ്യക്തിയുടെ എല്ലാ ആരോഗ്യ രേഖകളും ഉൾക്കൊളളുന്നതായിരിക്കും ഹെൽത് കാർഡ്. ഇതിലൂടെ ഡോക്ടർമാർക്കും ആശുപത്രികൾക്കും ഹെൽത് കെയർ സർവീസ് പ്രൊവൈഡർമാർക്കും സേവനം എളുപ്പത്തിൽ നൽകാനാകും. ഏതൊരു വ്യക്തിക്കും യാതൊരു നിരക്കും കൂടാതെ സ്വന്തമായി ഡിജിറ്റൽ ഐഡി ഉണ്ടാക്കാം.

1. healthid(dot)ndhm(dot)gov(dot)in/register എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

2. ‘Using Aadhaar / Driving Licence തെരഞ്ഞെടുക്കുക.

3. ആധാർ കാർഡ് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് നമ്പർ നൽകുക. നിങ്ങളുടെ മൊബൈൽ നമ്പർ ചോദിക്കും. OTP പരിശോധിച്ചുറപ്പിക്കുക.

4. രജിസ്ട്രേഷൻ ഫോം പ്രത്യക്ഷപ്പെടും. ജനനത്തീയതി, വിലാസം, ഫോടോ മുതലായവ പോലുള്ള ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകുക.

5. പ്രസക്തമായ ഡാറ്റ നൽകിയ ശേഷം Submit ക്ലിക് ചെയ്യുക.

6. നിങ്ങളുടെ ആയുഷ്മാൻ ഡിജിറ്റൽ ഹെൽത് കാർഡ് സൃഷ്ടിക്കപ്പെടും. ഡൗൺലോഡ് ക്ലിക് ചെയ്ത് ഇത് ഡൗൺലോഡ് ചെയ്യാം.

Aster mims 04/11/2022
Keywords: 23 Cr Ayushman Bharat Health Accounts Got Created Till Now, National, Newdelhi, News, Top-Headlines, Health Minister, India, Health, Website, Driving Licence, Registration, Aadhar Card, IDBI, Bank Account.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia