തിരുവനന്തപുരം: (www.kvartha.com) 2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് ഇതുവരെ 22 പാര്‍ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സിപിഎം സംസ്ഥാന കമിറ്റി. ഇതില്‍ 16ലും ആര്‍ എസ് എസ് -ബി ജെ പി പ്രവര്‍ത്തകരാണ് പ്രതികളെന്ന് സംസ്ഥാന കമിറ്റി വ്യക്തമാക്കി.
ആര്‍ എസ് എസുകാര്‍ പ്രതികളായ ആറ് കൊലപാതകമാണ് 2016ല്‍ മാത്രം നടന്നത്. അതില്‍ ചേര്‍ത്തലയിലെ ഷിബു എന്ന സുരേഷ് കൊല്ലപ്പെട്ടത് മുഖ്യമന്ത്രി അധികാരത്തിലേറുന്നതിന് മുമ്പ് 2016 ഫെബ്രുവരിയിലായിരുന്നു. ബാക്കിയുള്ളവരില്‍ രണ്ടുപേരും കണ്ണൂരുകാര്‍. പയ്യന്നൂരിലെ സി വി ധനരാജും വാളാങ്കിച്ചാല്‍ മോഹനനും.
പിണറായി സര്‍കാര്‍ സര്‍കാര്‍ ഭരണത്തിലേറിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തായിരുന്നു ആദ്യ കൊലപാതകം. സി വി രവീന്ദ്രന്‍ എന്ന പാര്‍ടി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.
2016 മേയ് 19ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ് മുന്നണി വിജയിച്ചതിന്റെ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ പിണറായി കമ്പിനിമൊട്ടയിലായിരുന്നു ദാരുണ കൊലപാതകം. വിജയാഹ്ലാദ പ്രകടനത്തിലുണ്ടായിരുന്ന രവീന്ദ്രനെ ബോംബെറിഞ്ഞ് വീഴ്ത്തി വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നു.
തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ശശികുമാര്‍ 2016 മേയ് 27നും തിരുവനന്തപുരം കരമന സ്വദേശി ടി സുരേഷ്‌കുമാര്‍ ആഗസ്റ്റ് 13നും കൊല്ലപ്പെട്ടു. ഈ വര്‍ഷമാദ്യം കണ്ണൂര്‍ തലശ്ശേരി പുന്നോലില്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലും ആര്‍ എസ് എസ് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍.
2016 ഫെബ്രുവരിമുതല്‍ ഇതുവരെ 23 സി പി എം പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ആലപ്പുഴയില്‍ സിയാദും തിരുവനന്തപുരത്ത് മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവരും ഇടുക്കിയില്‍ ധീരജും കൊല്ലപ്പെട്ട കേസില്‍ കോന്‍ഗ്രസുകാരാണ് പ്രതികള്‍. എറണാകുളത്ത് അഭിമന്യുവിനെ എസ് ഡി പി ഐയും കാസര്‍കോട്ട് ഔഫ് അബ്ദുറഹ്മാനെ മുസ്ലിംലീഗും കൊലപ്പെടുത്തി.
2016- 2022 കാലയളവില്‍ ആര്‍ എസ് എസ് സംഘം കൊലപ്പെടുത്തിയ സി പി എം പ്രവര്‍ത്തകര്‍: 1) ഷിബു (സുരേഷ്), ചേര്‍ത്തല -ആലപ്പുഴ, 17-02-2016.
2) സി വി രവീന്ദ്രന്‍, പിണറായി -കണ്ണൂര്‍, 19-05-2016.
3) ശശികുമാര്‍, ഏങ്ങണ്ടിയൂര്‍ -തൃശൂര്‍, 27-05-2016.
4) സി വി ധനരാജ്, പയ്യന്നൂര്‍- കണ്ണൂര്‍, 11-07-2016.
5) ടി സുരേഷ്‌കുമാര്‍, കരമന- തിരുവനന്തപുരം, 13-08-2016.
6) മോഹനന്‍, വാളാങ്കിച്ചാല്‍ -കണ്ണൂര്‍, 10-10-2016.
7) പി മുരളീധരന്‍, ചെറുകാവ് -മലപ്പുറം, 19-01-2017.
8) ജി ജിഷ്ണു, കരുവാറ്റ -ആലപ്പുഴ, 10-02-2017.
9) മുഹമ്മദ് മുഹസിന്‍, വലിയമരം -ആലപ്പുഴ 04-03-2017.
10) കണ്ണിപ്പൊയ്യില്‍ ബാബു കണ്ണൂര്‍ 07-05-2018.
11) അബൂബക്കര്‍ സിദ്ദിഖ്- കാസര്‍കോട്, 05-08-2018.
12) അഭിമന്യു വയലാര്‍- ആലപ്പുഴ, 05-04-2019.
13) പി യു സനൂപ്, പുതുശേരി -തൃശൂര്‍, 04-10-2020.
14) ആര്‍ മണിലാല്‍, മണ്‍റോതുരുത്ത് -കൊല്ലം, 06-12-2020.
15) പി ബി സന്ദീപ്, പെരിങ്ങര- പത്തനംതിട്ട, 02-12-2021.
16) ഹരിദാസന്‍, തലശേരി -കണ്ണൂര്‍, 21-02-2022.
17) ശാജഹാന്‍ -പാലക്കാട്- 14-08-2022.
Keywords: News,Kerala,State,CPM,Politics,party,CM,Chief Minister,Pinarayi-Vijayan,Killed,Top-Headlines,Criticism,Congress,BJP,RSS, 22 CPM workers were killed after Pinarayi became Chief Minister; In 16 cases, the accused are RSS activists