വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്, വീഡിയോ ചിത്രീകരിക്കാന്‍ വാഹനം എങ്ങനെ ഉപയോഗിച്ചുവെന്ന് പൊലീസിന് വിവരം ലഭിച്ചു. വീഡിയോയില്‍, ഗുണ്ടാസംഘങ്ങളായി വേഷമിട്ട ഒരു സംഘം പൊലീസ് വാഹനത്തില്‍ നിന്ന് വെട്ടുകത്തികളുമായി പുറത്തിറങ്ങി മറ്റൊരു സംഘത്തെ ആക്രമിക്കുന്നത് കാണാം. പൊലീസ് വാഹനം കളിസ്ഥലത്ത് നിര്‍ത്തുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ഒരു സംഘം വാഹനം വിട്ടുപോകുകയും സഞ്ജയ് തന്റെ ബദ്ധവൈരികളെ അക്രമത്തിലൂടെ കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു.
അന്വേഷണത്തില്‍, പതിവ് പെട്രോളിംഗിന് ശേഷം പൊലീസ് വാഹനം എംപിടി മൈതാനത്ത് പാര്‍ക് ചെയ്തപ്പോള്‍ രണ്ട് പേരും സുഹൃത്തുക്കളും വീഡിയോ ഷൂട് ചെയ്തതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. രണ്ട് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Keywords: Latest-News, National, Top-Headlines, Chennai, Tamil Nadu, Arrested, Police, Crime, Social-Media, 2 men use police vehicle to shoot 'gangster' video for Instagram, arrested.
< !- START disable copy paste -->