മസ്ഖിറ്റ്: (www.kvartha.com) 33 കാരനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ 19 കാരി അറസ്റ്റില്‍. ലൂസിയാനയിലെ ന്യൂ ഓര്‍ലിയന്‍സില്‍ നിന്നുള്ള ജബാറി വാള്‍ടറാണു വെടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡാലസ് മസ്‌കിറ്റില്‍ നിന്നുള്ള മിഷേല്‍ ജോണ്‍സനാണ് അറസ്റ്റിലായത്. ആഗസ്ത് 11 ന് ശനിയാഴ്ചയായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
രാത്രി 10.30ന് വിവരം അറിഞ്ഞു സ്ഥലത്തെത്തുമ്പോള്‍ ഉദരത്തില്‍ വെടിയേറ്റു വാള്‍ടര്‍ രക്തത്തില്‍ കുളിച്ചു നിലത്ത് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെടിവയ്പിന്റെ ശബ്ദം കേട്ടതായും ഒരു വാഹനം അവിടെ നിന്ന് ഓടിച്ചു പോകുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനത്തെ പിന്തുടര്‍ന്നാണു യുവതിയെ പിടികൂടിയത്.
എന്നാല്‍ വാര്‍ടറും മിഷേലും തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്നു വ്യക്തമല്ല. അറസ്റ്റിലായ മിഷേലിനെ മസ്ഖിറ്റ് ജയിലിലേക്കു മാറ്റി.
Keywords: 19-year-old charged with Mesquite murder, New York, News, Murder, Arrested, Police, World.