GST on rent | വാടകയ്ക്ക് 18% ജിഎസ്ടി! വീടിന്റെ വാടക കൂടുമോ? സത്യാവസ്ഥ അറിയാം
Aug 12, 2022, 19:36 IST
ന്യൂഡെൽഹി: (www.kvartha.com) ജൂലൈ 18 മുതലാണ് ജിഎസ്ടിയുടെ പുതിയ നിയമങ്ങൾ സർകാർ നടപ്പിലാക്കിയത്. നിങ്ങൾ ഏതെങ്കിലും റെസിഡൻഷ്യൽ പ്രോപർടിയിൽ വാടകയ്ക്ക് താമസിക്കുന്നുണ്ടെങ്കിൽ, വാടകയ്‌ക്ക് പുറമേ 18% ജിഎസ്‌ടി നൽകേണ്ടിവരുമെന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറലായിക്കൊണ്ടിരിക്കുകയാണ്. ഓഫീസുകൾ, കടകൾ തുടങ്ങിയ വാണിജ്യ ആവശ്യങ്ങൾക്കായി റെസിഡൻഷ്യൽ പ്രോപർടി ഉപയോഗിക്കുമ്പോൾ മാത്രമാണ് ഇതുവരെ ജിഎസ്ടി ബാധകമായിരുന്നത്. ഇപ്പോൾ, ഏത് ഉപയോഗത്തിനും വസ്തുവിന്റെ വാടകയ്‌ക്കൊപ്പം നികുതി നൽകേണ്ടതുണ്ടോ?
എന്താണിതിന്റെ സത്യാവസ്ഥ?
കേന്ദ്ര സർകാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ഫാക്ട് ചെക് വിഭാഗം ഈ വൈറൽ സന്ദേശം പരിശോധിച്ചു. ഇതിന് പിന്നാലെ വാർത്ത വ്യാജമാണെന്ന് പിഐബി ട്വിറ്ററിൽ അറിയിച്ചു. വീടുവാടകയ്ക്ക് 18% ജിഎസ്ടിയെന്ന വാർത്ത തീർത്തും തെറ്റാണെന്ന് പിഐബി വ്യക്തമാക്കി. റെസിഡൻഷ്യൽ പ്രോപർടി ബിസിനസ് സ്ഥാപനത്തിന് വാടകയ്ക്ക് നൽകുമ്പോൾ മാത്രമേ നികുതി ചുമത്തപ്പെടുകയുള്ളൂ. ഒരാൾക്ക് വ്യക്തിഗത ആവശ്യത്തിനായി വാടകയ്ക്ക് നൽകുമ്പോൾ ജിഎസ്ടി ഈടാക്കില്ല. കൂടാതെ, സ്ഥാപനത്തിന്റെ ഉടമസ്ഥനോ പങ്കാളിയോ വ്യക്തിഗത ഉപയോഗത്തിനായി താമസസ്ഥലം വാടകയ്‌ക്കെടുക്കുകയാണെങ്കിൽ ജിഎസ്‌ടി ബാധകമല്ലെന്നും ട്വീറ്റിൽ പറയുന്നു.
സർകാർ വിശദീകരണം
ജിഎസ്ടി യോഗത്തിന് ശേഷം സർകാർ നൽകിയ വിവരമനുസരിച്ച്, ഒരാൾ തന്റെ ബിസിനസ് ആവശ്യത്തിനായി റെസിഡൻഷ്യൽ പ്രോപർടി വാടകയ്‌ക്കെടുക്കുകയാണെങ്കിൽ മാത്രം അയാൾ ജിഎസ്‌ടി നൽകേണ്ടിവരും. പുതിയ നിയമങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്ത വാടകക്കാർക്ക് മാത്രമേ 18 ശതമാനം നികുതി ബാധകമാകൂ. ജിഎസ്ടി രജിസ്ട്രേഷനുള്ള വാർഷിക പരിധി സേവനദാതാക്കൾക്ക് 20 ലക്ഷം വിറ്റുവരവും ചരക്ക് വിതരണക്കാർക്ക് 40 ലക്ഷം രൂപയുമാണ്.

Keywords: Latest-News, National, Top-Headlines, GST, Income Tax, Central Government, Rent-house, Government, 18% GST on rent: Will house rent go up? Here's all you need to know.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.