Cloudburst | ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയില്‍ മേഘവിസ്‌ഫോടനം; മതില്‍ തകര്‍ന്ന് വിദ്യാര്‍ഥി മരിച്ചു; 2 പേര്‍ക്ക് പരുക്ക്, നിരവധി വീടുകള്‍ക്ക് കേടുപാട്
Aug 8, 2022, 17:04 IST
ഷിംല: (www.kvartha.com) കനത്ത മഴയില്‍ ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലെ സരോഗ് ഗ്രാമത്തില്‍ മേഘവിസ്‌ഫോടനം. മണ്ണിടിച്ചിലില്‍ മതില്‍ തകര്‍ന്നത് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരുക്കേറ്റു. കിഹാര്‍ സെക്ടറിലെ ദണ്ഡ് മുഗളിലെ ഭദോഗ ഗ്രാമത്തില്‍ രാത്രി വൈകിയാണ് സംഭവം.
നാട്ടുകാരുടെ സഹായത്തോടെ പൊലീസ് എത്തിയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
കനത്ത മഴയില്‍ ദണ്ഡ് നാലയില്‍ കാറുകളും ബൈക്കുകളും ഒലിച്ചുപോയി. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും കൃഷിഭൂമി വെള്ളത്തിലാവുകയും ചെയ്തു. ഭര്‍മൂര്‍-ഹദ്സര്‍ റോഡില്‍ പ്രംഗാലയ്ക്ക് സമീപം പാറ വീണതിനെ തുടര്‍ന്ന് പാലം തകര്‍ന്നു. ബഗ്ഗയ്ക്ക് സമീപം കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹൈവേ തടസ്സപ്പെട്ടിരിക്കുകയാണ്.
ചമ്പ ജില്ലയിലെ 32 റോഡുകളില്‍ ഗതാഗതം സ്തംഭിച്ചു. സലൂനി മേഖലയില്‍ പാലങ്ങള്‍ ഒലിച്ചുപോയി. നിരവധി വീടുകള്‍ ഭരണസമിതി ഒഴിപ്പിച്ചു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.