Follow KVARTHA on Google news Follow Us!
ad

Youth arrested | എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; 'നിര്‍ത്താതെ പോയ കാര്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി'

Youth arrested with MDMA#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മട്ടന്നൂർ: (www.kvartha.com) 73 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫഹദ് ഫഹജാസാണ് അറസ്റ്റിലായത്. വാഹന പരിശോധനക്കിടെയായിരുന്നു ഇയാളെ പൊലീസ് പിടികൂടിയത്. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ എസ് ഐ ശശിധരന്‍റെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല വാഹന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. പലോട്ടുപള്ളിയില്‍ നിന്നും പൊലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയ കാര്‍ പൊലീസ് പിന്തുടര്‍ന്ന് മട്ടന്നൂര്‍ - കണ്ണൂര്‍ റോഡ് ജൻക്ഷനിൽ വെച്ച് പിടികൂടുകയായിരുന്നു.
  
Mattannur, Kannur, Kerala, Youth, Arrest, Car, Investigates, Case, Vehicles, Drugs, Youth arrested with MDMA.

കാറിൽ ഡാഷ് ബോര്‍ഡിനുള്ളില്‍ മൂന്ന് പ്ലാസ്റ്റിക് പാകറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. പിടികൂടിയ സമയം ഫഹദ് എംഡിഎംഎ ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഉദ്യോഗസ്ഥരായ പ്രമോദ്, വിനോദ്, റാഫി അഹ്‌മദ്‌, ബിനു, രാഹുല്‍, രജില്‍, അനൂപ് തുടങ്ങിയവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

അതേസമയം ലഹരി മരുന്ന് കേസുകളിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് സിറ്റി പൊലീസ് കമീഷനര്‍ ആർ ഇളങ്കോ അറിയിച്ചു. നേരത്തെ കണ്ണൂരില്‍ ലഹരി മരുന്ന് പിടികൂടിയ രണ്ടുകേസുകളിലായി നാല് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.

Post a Comment