Follow KVARTHA on Google news Follow Us!
ad

Road Accident | തൃശൂര്‍ തളിക്കുളം ദേശീയപാതയിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം; പ്രതിഷേധവുമായി നാട്ടുകാര്‍

Young man died after falling into a pothole on Thrissur Thalikulam NH; Natives protest
തൃശൂര്‍: (www.kvartha.com) തളിക്കുളം ദേശീയപാതയിലെ കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച പുലര്‍ചെയാണ് അപകടം നടന്നത്. പഴഞ്ഞി അരുവായ് സനു സി ജെയിംസ് (29) ആണ് മരിച്ചത്. യുവാവിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബൈകില്‍ യാത്ര ചെയ്യവേ കുഴിയില്‍ വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് മരണം സംഭവിച്ചത്.                
News, Kerala, Road Acciden, Young man died after falling into a pothole on Thrissur Thalikulam NH; Natives protest, Thrissur, Top-Headlines, Latest-News, Man, Dead, Protest, Rain, Road., Police.


സ്വകാര്യ മൊബൈല്‍ കടയിലെ ജീവനക്കാരനായിരുന്നു സനു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സമയത്താണ് അപകടം നടന്നത്. അപകട സമയത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ഈ ഭാഗത്ത് റോഡിലുള്ളത് വലിയ കുഴികളായിരുന്നു. മഴയത്ത് വെള്ളം നിറഞ്ഞ് കുഴികള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായിരുന്നു പൊലീസ് പറഞ്ഞു.

അതേസമയം, യുവാവിന്റെ അപകടത്തിന് പിന്നാലെ പ്രദേശവാസികള്‍ സ്ഥലത്ത് പ്രതിഷേധം നടത്തി. മഴക്കാലത്ത് റോഡിലെ കുഴികളില്‍ വെള്ളം നിറയുന്നത് സ്ഥിരമായ കാഴ്ചയാണെന്നും ഇതിനെതിരെ അധികൃതര്‍ നടപടി എടുക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് റോഡിലെ കുഴികള്‍ അടച്ചു.

Keywords; News, Kerala, Road Acciden, Young man died after falling into a pothole on Thrissur Thalikulam NH; Natives protest, Thrissur, Top-Headlines, Latest-News, Man, Dead, Protest, Rain, Road., Police.

Post a Comment