തിരുവനന്തപുരം: (www.kvartha.com) പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പ്രണബാ(28)ണ് അറസ്റ്റിലായത്. 2018 മുതല്‍ പരിചയമുണ്ടായിരുന്ന യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
ഇവരുടെ ബന്ധം ഇരുവരുടെയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നതായും വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ സമ്മതിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇതിനിടെ യുവാവ് ബന്ധത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നുവെന്നും യുവതി മൊഴി നല്‍കി.
ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയില്‍ 2021 സെപ്റ്റംബറില്‍ പൊലീസ് സ്റ്റേഷനില്‍ ഇരുകൂട്ടരെയും വിളിച്ചുവരുത്തിയിരുന്നു. രണ്ടുവര്‍ഷത്തിനകം യുവതിയുമായുള്ള വിവാഹം നടത്താമെന്ന് പൊലീസിനോട് സമ്മതിക്കുകയും രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു.
എന്നാല്‍, പ്രണബ് മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തി. ഇതറിഞ്ഞാണ് യുവതി വീണ്ടും പൊലീസില്‍ പരാതി നല്‍കിയത്.
Keywords: News,Kerala,State,Thiruvananthapuram,Arrested,Molestation,Complaint, Police, Police Station, Young man arrested in molestation case