Follow KVARTHA on Google news Follow Us!
ad

Collector visits site | മൂന്നാംപാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവൃത്തി തുടരുന്നു: കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thalassery,News,Road,District Collector,Vehicles,Kerala,
തലശേരി: (www.kvartha.com) നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന മൂന്നാംപാലം പ്രവൃത്തി ജില്ലാകലക്ടര്‍ എസ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചു. പാലം നിര്‍മാണം അടിയന്തിരമായി പൂര്‍ത്തീകരിച്ച് തലശേരി, കൂത്തുപറമ്പ് ഭാഗത്തേക്ക് ഗതാഗതം പുന:സ്ഥാപിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. നിലവില്‍ മമ്മാക്കുന്ന് വഴിയാണ് തലശേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത്.

Work continues on war footing to complete construction of third bridge: Collector visits site, Thalassery, News, Road, District Collector, Vehicles, Kerala

മമ്പറം വഴിയുള്ള വാഹനങ്ങള്‍ ആര്‍ വി മെട്ട വഴി പൊതുവാച്ചേരി, ചാല വഴിയാണ് വഴിതിരിച്ചുവിടുന്നത്. തലശേരിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ എടക്കാട് പൊലീസ് മൂന്ന് പെരിയയില്‍ നിന്നും വഴിതിരിച്ചുവിടുന്നുണ്ട്.

ഒരാഴ്ചവരെ നിയന്ത്രണം തുടരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചത്. പ്രദേശത്തെ ജനങ്ങളെ ദുരിതത്തിലാക്കുന്ന വെളളക്കെട്ട് അടിയന്തിരമായി പരിഹരിക്കണമെന്ന് ജില്ലാ പഞ്ചാതംഗം എന്‍ പി ശ്രീധരന്‍ ആവശ്യപ്പെട്ടു. പെരളശേരി ഗ്രാമപഞ്ചായത് പ്രസിഡന്റ് എ വി ഷീബ, വൈസ് പ്രസി. വി പ്രശാന്ത്, മെംബര്‍ സി ബാബു എന്നിവരും കലക്ടറുമായി കൂടിക്കാഴ്ച നടത്തി.

Work continues on war footing to complete construction of third bridge: Collector visits site, Thalassery, News, Road, District Collector, Vehicles, Kerala

Keywords: Work continues on emergency to complete construction of third bridge: Collector visits site, Thalassery, News, Road, District Collector, Vehicles, Kerala.

Post a Comment