തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രാമ, മുനിസിപല്‍, കോര്‍പറേഷന്‍, ജില്ലാ പഞ്ചായത് തലങ്ങളിലെ മികച്ച ജാഗ്രതാ സമിതികള്‍ക്ക് കേരള വനിതാ കമിഷന്‍ പുരസ്‌കാരം നല്‍കുമെന്ന് കമിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.
ജാഗ്രതാ സമിതികളുടെ ഊര്‍ജിതമായ പ്രവര്‍ത്തനത്തിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ക്ക് താഴെത്തട്ടില്‍ തന്നെ പരിഹാരം കാണാനാകുമെന്നും അഡ്വ. പി സതീദേവി പറഞ്ഞു. കേരള വനിതാ കമിഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ വാര്‍ഡ് തല ജാഗ്രതാ സമിതി പരിശീലനം വെള്ളയമ്പലം പഞ്ചായത് അസോസിയേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ. പി സതീദേവി.
തിരുവനന്തപുരം കോര്‍പറേഷന്റെ നൂറ് വാര്‍ഡുകളിലും ജാഗ്രത സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായും ഒരു വാര്‍ഡില്‍ രണ്ട് വീതം പരാതിപ്പെട്ടികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും അധ്യക്ഷത വഹിച്ച മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.
ഡെപ്യൂടി മേയര്‍ പി കെ രാജു മുഖ്യാതിഥിയായിരുന്നു. വിവിധ സ്റ്റാന്‍ഡിങ് കമിറ്റികളുടെ ചെയര്‍പേഴ്‌സണ്‍മാരായ എല്‍ എസ് ആതിര, പി ജമീലാ ശ്രീധരന്‍, ഡി ആര്‍ അനില്‍, ജിഷാ ജോണ്‍, സിന്ധു വിജയന്‍, നഗരസഭാ കക്ഷി നേതാക്കളായ എം ആര്‍ ഗോപന്‍, പി പദ്മകുമാര്‍ കമിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ ശ്രീകാന്ത് എം ഗിരിനാഥ് എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു.
പരിശീലനത്തില്‍ പങ്കെടുത്ത ജാഗ്രതാ സമിതി അംഗങ്ങള്‍ക്ക് കേരള വനിതാ കമിഷന്‍ മുന്‍ ലോ ഓഫിസര്‍ അഡ്വ. പി ഗിരിജ ക്ലാസെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമറ്റി ചെയര്‍മാന്‍ എസ് സലിം സ്വാഗതവും കേരള വനിതാ കമിഷന്‍ പ്രൊജക്ട് ഓഫിസര്‍ എന്‍ ദിവ്യ നന്ദിയും പറഞ്ഞു.
Keywords: Women's Commission will award best vigilance committees: Adv. P Sathi Devi, Thiruvananthapuram, News, Women, Kerala.