Follow KVARTHA on Google news Follow Us!
ad

Viral Video | സ്ത്രീകള്‍ നടുറോഡില്‍ സംഘം ചേര്‍ന്ന് തല്ലുകൂടുന്നു; ഇതിനിടെ പരസ്പരം വടികൊണ്ട് അടിക്കുന്നു, വൈറലായി വീഡിയോ

Women hit each other with sticks while fighting on street in video from Uttarakhand, Watch#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഹരിദ്വാര്‍: (www.kvartha.com) നടുറോഡില്‍ സ്ത്രീകള്‍ തമ്മില്‍ തല്ലുകയും ഇതിനിടെ വടികൊണ്ട് അടിക്കുകയും ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ വൈറലാകുന്നു. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലാണ് രസകരമായ സംഭവം നടന്നത്. 

വീഡിയോയില്‍, രണ്ട് കൂട്ടം സ്ത്രീകള്‍ നടുറോഡില്‍ അക്രമാസക്തമായി വഴക്കിടുന്നത് കാണാം. യുവതികളിലൊരാള്‍ മറ്റൊരാളെ വടികൊണ്ട് അടിക്കുന്നു. അവര്‍ പരസ്പരം മുടി വലിച്ചുകീറുകയും ഇതിനിടയില്‍ മറ്റൊരു സ്ത്രീ വഴക്കുണ്ടാക്കുകയും ചെയ്യുന്നു. റോഡിലൂടെ പലരും പോകുന്നതിനിടെയാണ് ഇതെല്ലാം അരങ്ങേറുന്നത്. ഏതാനും കുട്ടികള്‍ വിചിത്രമായ സംഭവങ്ങളെല്ലാം കണ്ട് നില്‍ക്കുന്നതും കാണാം. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് സംസാരിക്കുന്ന ചിലരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

News,National,India,viral,Video,Social-Media,Twitter,Humor,Local-News, Women hit each other with sticks while fighting on street in video from Uttarakhand, Watch


വീഡിയോയുടെ അവസാനം പൊലീസ് വരുന്നത് കാണാം. ഏറ്റുമുട്ടലിന് പിന്നിലെ കാരണം എന്താണെന്ന് അറിവായിട്ടില്ല. പൊലീസ് യോഗ പാര്‍കിന് സമീപമാണ് സംഘര്‍ഷമുണ്ടായതെന്നും ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. സ്ത്രീകളെ തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

https://twitter.com/askbhupi/status/1546751468010704896

Keywords: News,National,India,viral,Video,Social-Media,Twitter,Humor,Local-News, Women hit each other with sticks while fighting on street in video from Uttarakhand, Watch

Post a Comment