IMD predicts | സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യത
Jul 16, 2022, 09:48 IST
ന്യൂഡെല്‍ഹി: (www.kvartha.com) കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലില്‍ ഗുജറാത് തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം വടക്ക് കിഴക്കന്‍ അറബിക്കടലില്‍ സൗരാഷ്ട്ര - കച് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമര്‍ദമായി നിലനില്‍ക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാർ ദിശയില്‍ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യുന മര്‍ദം (well marked Low Pressure) ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദമാകാന്‍ (Depression) സാധ്യതയുണ്ട്.
ഒഡീഷ തീരത്തിനും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമര്‍ദം (Low Pressure) നിലനില്‍ക്കുന്നു. മണ്‍സൂണ്‍ പാത്തി (Monsoon Trough) അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ജൂലൈ 17 മുതല്‍ മണ്‍സൂണ്‍ പാത്തി വടക്കോട്ടു സഞ്ചരിക്കാനാണ് സാധ്യത. ഗുജറാത് തീരം മുതല്‍ മഹാരാഷ്ട്ര വരെ ന്യുന മര്‍ദ പാത്തി (offshore trough) നിലനില്‍ക്കുന്നു. ഇതിനാലാണ് കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുള്ളത്.
Keywords: Widespread rain and heavy rain at isolated places are likely in the state for the next 5 days, National, Newdelhi, News, Top-Headlines, Rain, State, Kerala,Weather, Short-News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.