Follow KVARTHA on Google news Follow Us!
ad

WhatsApp Users Alert | 2 സ്മാർട് മൊബൈൽ ഫോണുകളിൽ ഒരേ വാട്സ്ആപ് അകൗണ്ട് ഉപയോഗിക്കാം! പുതിയ ഫീചർ വരുന്നു

WhatsApp Users Alert! Messaging app to bring chat sync feature soon#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂയോർക്: (www.kvartha.com) വാട്സ്ആപ് അതിന്റെ ഉപയോക്താക്കൾക്ക് പുതിയ ഫീചറുകൾ നൽകുന്നത് തുടരുന്നു. കൂടാതെ സമീപ വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റമായിരുന്നു ഒരേ അകൗണ്ട് ഒന്നിലധികം ഉപകരണങ്ങളിൽ (Multi-device linking) പ്രവർത്തിപ്പിക്കാമെന്നത്. എന്നാലിത് ഡെസ്‌ക്‌ടോപിലും ടാബ്‌ലെറ്റിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. രണ്ട് സ്‌മാർട് ഫോണുകളിൽ ഒരേ വാട്സ്ആപ് അകൗണ്ട് ഇപ്പോഴും പ്രവർത്തിപ്പിക്കാനാവില്ല.
  
New York, India, News, Top-Headlines, Whatsapp, Mobile Phone, WhatsApp Users Alert! Messaging app to bring chat sync feature soon.

എന്നാലിതിന് മാറ്റം വരുത്തിക്കൊണ്ട്, രണ്ട് സ്മാർട് ഫോണുകൾക്കിടയിലുള്ള ചാറ്റ് സമന്വയ (Chat sync) ഫീചർ വാട്സ്ആപ് ഇപ്പോൾ പരീക്ഷിക്കുകയാണെന്ന റിപോർടുകൾ പുറത്തുവരികയാണ്. രണ്ട് വ്യത്യസ്ത മൊബൈൽ ഫോൺ ഉപകരണങ്ങളിൽ ഒരേ അകൗണ്ട് ഉപയോഗിക്കാമെന്നും നിങ്ങളുടെ എല്ലാ സന്ദേശങ്ങളും സ്വയമേവ സമന്വയിപ്പിക്കുമെന്നുമാണ് ഈ ഫീചർ അർഥമാക്കുന്നത്. ഡെസ്ക്ടോപിൽ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് ഉപയോഗിക്കുന്നത് പോലെയാകും രണ്ടാമതൊരു ഫോണിലും വാട്സ്ആപ് അകൗണ്ട് ഉപയോഗിക്കാൻ കഴിയുകയെന്നാണ് അറിയുന്നത്.

ആൻഡ്രോയിഡിനുള്ള വാട്സ്ആപ് 2.22.15.13 ബീറ്റാ പതിപ്പിൽ ഈ ഫീചർ പരീക്ഷണ ഘട്ടത്തിലാണെന്ന് WABetainfo റിപോർട് ചെയ്തു. പ്രൈമറി ഫോണിലെ ചാറ്റിന്റെ വലുപ്പം അനുസരിച്ച്, നിരവധി ചാറ്റുകൾ ഉണ്ടെങ്കിൽ, രണ്ടാമത്തെ ഫോണുമായുള്ള ചാറ്റ് സമന്വയത്തിന് കുറച്ച് സമയമെടുത്തേക്കാമെന്നും കുറിപ്പിൽ പരാമർശിക്കുന്നു. ഉപയോക്താക്കൾക്ക് ഏറെ ഉപകാരം ചെയ്യുന്ന ഈ ഫീചർ എപ്പോൾ എല്ലാവർക്കും ലഭ്യമായി തുടങ്ങുമെന്ന് വ്യക്തമല്ല.

Post a Comment