മിലാന്‍: (www.kvartha.com) സൂപര്‍ താരത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പൊലീസിന്റെ സുരക്ഷാ പരിശോധന. ഫുട്‌ബോള്‍ താരമെന്ന് മനസിലാകാതെയാണ് ഇറ്റാലിയന്‍ സിരി എ താരത്തെ പൊലീസ് പ്രതിയോടെന്ന പോലെ കൈകാര്യം ചെയ്തത്. ജൂലൈ മൂന്നിനാണു സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്. പ്രദേശത്തുണ്ടായ വെടിവയ്പുകേസിലെ പ്രതിയാണെന്ന് കരുതിയാണ് താരത്തെ പൊലീസ് തടഞ്ഞതെന്നാണ് വിവരം.
ഇറ്റലിയിലെ മിലാനില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്‍ഗ്ലിഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയില്‍ നിന്ന് ഇറ്റലിയിലെ എസി മിലാനിലേക്ക് കളിക്കാന്‍ പോയ ഫ്രഞ്ച് താരം തിമോ ബകെയോകോയ്ക്ക് നേരെയാണ് പൊലീസ് നോക്കുചൂണ്ടിയത്. തുടര്‍ന്ന് താരത്തെ പരിശോധിക്കുകയും ചെയ്തു.
മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ താരത്തിന്റെ കാര്‍ പരിശോധിക്കുന്നതും ഒരു പൊലീസ് ഉദ്യോഗസ്ഥ തോക്കു ചൂണ്ടി നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഫുട്‌ബോള്‍ താരത്തെ പൊലീസ് വാഹനത്തോടു ചേര്‍ത്തുനിര്‍ത്തി പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനിടെ മറ്റൊരു പൊലീസുകാരനെത്തി തടഞ്ഞുവച്ചിരിക്കുന്നത് താരത്തെയാണെന്ന് പറഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ മോചിപ്പിക്കുകയായിരുന്നു.
ഒരു കാറിനകത്തുനിന്ന് എടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 'മറ്റാരോ ആണെന്നു കരുതി താരത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയതായും' ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു. എന്തുതന്നെ ആയാലുംപൊലീസ് ഉദ്യോഗസ്ഥന്‍ താരത്തോട് മാപ്പു പറഞ്ഞതായി എസി മിലാന്‍ വക്താവ് രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു.
Keywords: News,World,international,Football,Sports,Police,Video,Social-Media, Watch: AC Milan Player, Mistaken As Shooting Suspect, Frisked By CopsShocking footage of Milan’s Bakayoko in Milan’s downtown held at gunpoint by police cause taken for someone else.
— Tancredi Palmeri (@tancredipalmeri) July 18, 2022
Check when one of cop goes telling to the colleague searching him that it’s not the suspect but a Milan player, and the cop saying “WHO?!?”
pic.twitter.com/B0PTYiXnc5