Follow KVARTHA on Google news Follow Us!
ad

Waste Hair | നടുറോഡില്‍ അപകട ഭീഷണിയുയര്‍ത്തി മുടിമാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍; സാമൂഹ്യവിരുദ്ധരെ പിടികൂടണമെന്ന് നാട്ടുകാര്‍

Waste hair abandoned on the roadside; Leads to accidents#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ആലപ്പുഴ: (www.kvartha.com) നടുറോഡില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയ മുടിമാലിന്യങ്ങള്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമായി. ബുധനൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് പടിഞ്ഞാറ്റുംചേരി അമ്പലത്തിനു പടിഞ്ഞാറ് മാന്നാര്‍-പുലിയൂര്‍ റോഡിലാണ് മാലിന്യങ്ങള്‍ തള്ളിയത്. 

നടുറോഡില്‍ മുടി മാലിന്യകൂമ്പാരം കിടക്കുന്നത് കണ്ട് വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക് ചവിട്ടുന്നത് അപകടങ്ങള്‍ക്കും ഇടയാക്കുന്നുവെന്നാണ് ആരോപണം. ബാര്‍ബര്‍ഷോപില്‍ നിന്നുള്ള  മുടിമാലിന്യങ്ങള്‍ ചാക്കിലാക്കി രാത്രിയില്‍ വണ്ടിയിലെത്തി ഉപേക്ഷിച്ച് പോയതാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

News,Kerala,State,Alappuzha,Local-News,Complaint,Allegation,Road,Accident, Waste hair abandoned on the roadside; Leads to accidents


ഇത്തരത്തില്‍ ചത്ത ജീവികളുടെ അവശിഷ്ടങ്ങളും മുടി മാലിന്യങ്ങളും പഴകിയ തുണികളും ഈ ഭാഗങ്ങളില്‍ എപ്പോഴും നിക്ഷേപിക്കാറുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. ക്യാമറകള്‍ സ്ഥാപിച്ച് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്തി അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Keywords: News,Kerala,State,Alappuzha,Local-News,Complaint,Allegation, Road,Accident, Waste hair abandoned on the roadside; Leads to accidents


Post a Comment