കുവൈത് സിറ്റി: (www.kvartha.com) കുവൈതില്‍ വെയര്‍ഹൗസില്‍ തീപിടിത്തം. കുവൈത് അഗ്‌നിശമനസേന എത്തി തീപിടുത്തം നിയന്ത്രണവിധേയമാക്കി. സാല്‍മി റോഡിലെ ഒരു വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായത്. ഒരു സിമിന്റ് ഫാക്ടറിയുടെ അസംസ്‌കൃത പ്ലാസ്റ്റിക് വസ്തുക്കളാണ് വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്നത്.
തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Keywords: Warehouse containing plastic catches fire, Kuwait, News, Fire,Injury, Gulf, World.