Follow KVARTHA on Google news Follow Us!
ad

Wall collapsed | കനത്ത മഴ: ചെറുപുഴ-കോളിച്ചാല്‍ മലയോര ഹൈവേയില്‍ പാര്‍ശ്വഭിത്തി തകര്‍ന്നു

Wall collapsed on Cherupuzha-Kolichal Hill Highway due to heavy rain #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചിറ്റാരിക്കാല്‍: (www.kvartha.com) കനത്ത മഴയില്‍ ചെറുപുഴ- കോളിച്ചാല്‍ മലയോര ഹൈവേയിലെ കാറ്റാംകവല കള്ളുഷാപിന്റെ സമീപത്ത് റോഡിനായി കെട്ടിയുയര്‍ത്തിയ പാര്‍ശ്വഭിത്തി ഇടിഞ്ഞതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പകുതിയോളം റോഡും തകര്‍ന്നു. ഇനിയും ഇടിയാന്‍ സാധ്യത ഉള്ളതിനാല്‍ ഇതു വഴിയുള്ള വാഹന യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. നിലവില്‍ വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ ബുദ്ധിമുട്ട് ഉണ്ട്.
          
Wall collapsed on Cherupuzha-Kolichal Hill Highway due to heavy rain, Kerala, Kasaragod, News, Top-Headlines, Rain, Road, Vehicles, Traffic, Highway, Cherupuzha, Kollichal

കനത്ത മഴയില്‍ ഈ ഭാഗത്ത് റോഡിന്റെ പാര്‍ശ്വഭിത്തിയിലൂടെ വെള്ളം ഒഴുകി പോകുന്നത് കാരണം കൂടുതല്‍ മണ്ണിടിയാന്‍ സാധ്യതയുണ്ട്. ഇത്തരം പ്രശ്‌നസാധ്യതകള്‍ മുന്‍കൂട്ടി കാണാതെ അശാസ്ത്രീയമായ രീതിയില്‍ റോഡ് നിര്‍മ്മാണം നടത്തിയതിന്റെ അനന്തരഫലങ്ങള്‍ മലയോര ഹൈവേയില്‍ പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്.

Keywords: Wall collapsed on Cherupuzha-Kolichal Hill Highway due to heavy rain, Kerala, Kasaragod, News, Top-Headlines, Rain, Road, Vehicles, Traffic, Highway, Cherupuzha, Kollichal.
< !- START disable copy paste -->

Post a Comment