ലക്‌നൗ: (www.kvartha.com) ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്നാഥ് ക്ഷേത്രത്തിലെ ഗോശാലയിലെ കാളയെ തഴുകുന്നതിന്റെ വീഡിയോ വൈറലായി. മുഖ്യമന്ത്രി കാളയ്ക്ക് ഭക്ഷണം കൊടുക്കുന്നതും കുശലാന്വേഷണം നടത്തുന്നതും ദേഷ്യത്തിലാണോയെന്ന് അദ്ദേഹം കാളയോട് ചോദിക്കുന്നതും വീഡിയോയിൽ കാണാം.
30 സെകൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ യോഗി ആദിത്യനാഥ് അവിടെയുള്ളവരോട് ചില നിർദേശങ്ങൾ നൽകുന്നതും കേൾക്കുന്നു. കാളയുടെ കൊമ്പിൽ എണ്ണയും മറ്റും പുരട്ടുന്നത് തുടരാൻ അദ്ദേഹം അവിടെ സന്നിഹിതരായവരോട് നിർദേശിച്ചു.
ഗുരുപൂർണിമ ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ എത്തിയത്.
➡️CM योगी गौशाला में नंदी को दुलारते हुए नज़र आए, "बोले- काहे नाराज़ है रे"
— TV9 Uttar Pradesh (@TV9UttarPradesh) July 13, 2022
➡️मुख्यमंत्री योगी आज गोरखनाथ मंदिर पहुंचे
➡️गौशाला में मौजूद इकलौते नंदी को दुलारते हुए नज़र आए।#Gorakhpur #nandi #viral @myogiadityanath @myogioffice pic.twitter.com/rxQB8GgkbC
Keywords: CM Yogi interacting at goshala of Gorak Nath temple, National,Lucknow,Uttar Pradesh, Chief Minister, News, Top-Headlines, Latest-News, Yogi Adityanath, Viral, Video, Temple.