Follow KVARTHA on Google news Follow Us!
ad

Ice Cream Not Melt | ചൂടാക്കിയാലും അലിയാത്ത ചൈനീസ് ഐസ് ക്രീം! വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ; മറുപടിയുമായി കംപനി

Viral Video: This Chinese Ice Cream Does Not Melt Even After Being Burnt; Watch#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ബീജിംഗ്: (www.kvartha.com) പ്രമുഖ ചൈനീസ് ബ്രാന്‍ഡിന്റെ ചില ഐസ്‌ക്രീമുകളില്‍ രാസവസ്തു ഉപയോഗിച്ചതിനാല്‍  ചൂടാക്കിയതിന് ശേഷവും അലിയുന്നില്ലന്ന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ആരോപിച്ചതിന് പിന്നാലെ മറുപടിയുമായി കംപനി. 'ഹെര്‍മീസ് ഓഫ് ഐസ്‌ക്രീം' എന്ന് വിളിക്കപ്പെടുന്ന ചിസെക്രിയയുടെ ഒരു ഐസ്‌ക്രീമിന്  ലൈറ്റര്‍ ഉപയോഗിച്ച് തീവെച്ചതിന് ശേഷവും അലിയുന്നില്ലെന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ  വൈറലായത്. 
                 
Viral Video: This Chinese Ice Cream Does Not Melt Even After Being Burnt; Watch, International, Beijing, China, News, Top-Headlines, Latest-News, Video, Ice cream, Burnt.

31 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള മുറിയില്‍ ഒരു മണിക്കൂര്‍ അല്ലെങ്കില്‍ വളരെ ചൂടുള്ള തീജ്വാലയില്‍ വെച്ചപ്പോള്‍ ഈ കംപനിയുടെ ഐസ്‌ക്രീമുകള്‍ പൂര്‍ണമായും അലിഞ്ഞില്ലെന്ന് വീഡിയോ വ്യക്തമാക്കുന്നു. വീഡിയോ വൈറലായതോടെ ബ്രാന്‍ഡിന് തിരിച്ചടിയായി, ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കംപനിയുടെ ഉയര്‍ന്ന വിലയെക്കുറിച്ചും ഉല്‍പന്നങ്ങളില്‍ രാസവസ്തുക്കള്‍ അമിതമായി ഉപയോഗിച്ചിട്ടുണ്ടോയെന്നും സംശയങ്ങൾ ഉന്നയിക്കാൻ തുടങ്ങി.

എന്നാല്‍, തങ്ങളുടെ ഉല്‍പന്നങ്ങള്‍ ദേശീയ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ക്ക് അനുസൃതമാണെന്ന് കംപനി പ്രസ്താവനയില്‍ പറഞ്ഞു. 'ഐസ്‌ക്രീം ബേകിംഗ്, ഉണക്കല്‍ അല്ലെങ്കില്‍ ചൂടാക്കല്‍ എന്നിവയിലൂടെ ഐസ്‌ക്രീമിന്റെ ഗുണനിലവാരം വിലയിരുത്തുന്നത് ശാസ്ത്രീയമല്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,' ബ്രാന്‍ഡ് സമൂഹമാധ്യമമായ വെയ്‌ബോയിലെ പോസ്റ്റില്‍ പറഞ്ഞു. എഎഫ്പി റിപോര്‍ട് അനുസരിച്ച്, ഐസ്‌ക്രീം കട്ടിയാക്കാന്‍ ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ സുരക്ഷിതമാണെന്ന് മുതിര്‍ന്ന ദേശീയ ഫുഡ് ഇന്‍സ്‌പെക്ടര്‍ വാങ് സിലുവും വ്യക്തമാക്കി.

മാഗ്‌നം, ഹേഗന്‍-ഡാസ് തുടങ്ങിയ പാശ്ചാത്യ ബ്രാന്‍ഡുകള്‍ക്കുള്ള ചൈനീസ് ബദലായി ചിസ്‌ക്രീം സ്വയം പ്രമോട് ചെയ്തു, പ്രകൃതിദത്ത ചേരുവകളും പ്രാദേശികമായി പ്രചോദിതമായ ഉല്‍പന്ന ഡിസൈനുകളും ഉപയോഗിക്കുന്നുവെന്ന് കംപനി അവകാശപ്പെടുന്നു. ചൈനീസ് ഭാഷയില്‍ 'Zhong Xue Gao'  എന്ന് വിളിക്കപ്പെടുന്ന ഐസ്‌ക്രീമിന്റെ ഏറ്റവും ഉയര്‍ന്ന വില 66 യുവാന്‍ (പത്ത് ഡോളര്‍) ആണ്.

Keywords: Viral Video: This Chinese Ice Cream Does Not Melt Even After Being Burnt; Watch, International, Beijing, China, News, Top-Headlines, Latest-News, Video, Ice cream, Burnt.
< !- START disable copy paste -->

Post a Comment