Follow KVARTHA on Google news Follow Us!
ad

Court Verdict | 15 യുവാക്കളെ സിറിയയിലേക്ക് കടത്തിയെന്ന കേസ്: 3 പേര്‍ക്ക് എന്‍ഐഎ കോടതി ശിക്ഷ വിധിച്ചു; ഒന്നും അഞ്ചും പ്രതികള്‍ക്ക് 7 വര്‍ഷം തടവും 50000 രൂപ പിഴയും

Valapattanam case; Kochi NIA court sentenced 3 people, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) വളപട്ടണം ദാഇശ് കേസില്‍ മൂന്ന് പേര്‍ക്ക് കൊച്ചി എന്‍ഐഎ കോടതി ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി മിദ്ലാജിനും അഞ്ചാം പ്രതി ഹംസയ്ക്കും ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇരുവരും 50000 രൂപ വീതം പിഴയടയ്ക്കുകയും വേണം. രണ്ടാം പ്രതി അബ്ദുര്‍ റസാഖിന് ആറ് വര്‍ഷം തടവും 30000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലങ്കില്‍ മൂന്ന് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. .
          
Latest-News, Kerala, Kannur, Kochi, Court, Court Order, Verdict, Case, Accused, Court, Valapattanam Case, Kochi NIA Court, Court Verdict, Valapattanam case; Kochi NIA court sentenced 3 people.

കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേരെ തീവ്രവാദത്തിന്റെ ഭാഗമായി സിറിയയിലെ ദാഇശിലേക്ക് റിക്രൂട് ചെയ്‌തെന്നാണ് കേസ്.

ഇവര്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യുഎപിഎ നിയമപ്രകാരം രാജ്യത്തിനെതിരെ യുദ്ധത്തിന് പദ്ധതിയിടല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സിറിയയിലേക്കുള്ള യാത്രാമധ്യേ തുര്‍കിയില്‍ വെച്ചാണ് മിദ്ലാജ്, അബ്ദുര്‍ റസാഖ് എന്നിവര്‍ പിടിയിലായതെന്നാണ് പൊലീസ് അറിയിച്ചത്.

Keywords: Latest-News, Kerala, Kannur, Kochi, Court, Court Order, Verdict, Case, Accused, Court, Valapattanam Case, Kochi NIA Court, Court Verdict, Valapattanam case; Kochi NIA court sentenced 3 people.
< !- START disable copy paste -->

Post a Comment