NPCI Guidelines | യുപിഐ ആപ് ഉപയോഗിക്കുന്നവരാണോ? പുതിയ നിയമം അറിയാം; നിങ്ങളുടെ അനുമതിയില്ലാതെ ഇനി ഇക്കാര്യം ചെയ്യില്ല
Jul 12, 2022, 20:49 IST
ന്യൂഡെല്‍ഹി: (www.kvartha.com) യൂനിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) അടിസ്ഥാനമാക്കിയുള്ള എല്ലാ ആപ്ലികേഷനുകളും ലൊകേഷനോ ഭൂമിശാസ്ത്രപരമായ ഡാറ്റയോ രേഖപ്പെടുത്തുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ അനുമതി തേടണമെന്ന് നാഷനല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്‍ഡ്യ (NPCI) അറിയിച്ചു. ലൊകേഷന്‍ പങ്കിടുന്നതിനുള്ള സമ്മതം പ്രവര്‍ത്തനക്ഷമമാക്കുന്നതിനോ അസാധുവാക്കുന്നതിനോ ഉള്ള ഓപ്ഷനും ഉപയോക്താക്കള്‍ക്ക് ആപ് നിര്‍ബന്ധമായും നല്‍കണമെന്നും എന്‍പിസിഐ സര്‍കുലറില്‍ പറഞ്ഞു.
'ഉപഭോക്താവ് തുടക്കത്തില്‍ തന്നെ യുപിഐ ആപുകള്‍ക്ക് ലൊകേഷന്‍ പങ്കിടാന്‍ സമ്മതം നല്‍കിയിട്ടുണ്ടെങ്കില്‍, തുടര്‍ന്ന് സമ്മതം പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ വ്യക്തിക്ക് യുപിഐ സേവനങ്ങള്‍ നിഷേധിക്കാതെ തന്നെ അനുമതി നല്‍കണം. ലോകേഷന്‍ അല്ലെങ്കില്‍ ഭൂമിശാസ്ത്രപരമായ വിശദാംശങ്ങള്‍ പങ്കിടുന്നതിനുള്ള സമ്മതം ഉപഭോക്താവ് അസാധുവാക്കിയതിന് ശേഷവും ആപുകള്‍ യുപിഐ സേവനങ്ങള്‍ നല്‍കുന്നത് തുടരണം', അധികൃതര്‍ അറിയിച്ചു.
എല്ലാ നിയമങ്ങളും 2022 ഡിസംബര്‍ ഒന്നിനകം പാലിക്കണം, വ്യക്തികള്‍ തമ്മിലുള്ള ആഭ്യന്തര യുപിഐ ഇടപാടുകള്‍ക്ക് മാത്രമേ ഇവ ബാധകമാകൂ. ആപിലേക്ക് ലൊകേഷന്‍/ഭൂമിശാസ്ത്രപരമായ വിശദാംശങ്ങള്‍ സമ്മതം നല്‍കിയിട്ടുള്ള ഉപയോക്താക്കള്‍ അത് യുപിഐക്ക് കൃത്യമായി കൈമാറണമെന്നും അല്ലാത്ത പക്ഷം കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും എന്‍പിസിഐ വ്യക്തമാക്കി.

Keywords: Latest-News, National, Top-Headlines, Application, Technology, Banking, Bank, Central Government, UPI, NPCI Guidelines, UPI Apps Must Take User Consent For Collecting Location Data: NPCI Guidelines.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.