Follow KVARTHA on Google news Follow Us!
ad

Viral Video | ഒരു ഓടോ റിക്ഷയില്‍ എത്ര പേരെ ഉള്‍കൊള്ളിക്കാം? വാഹനത്തില്‍ 27 പേര്‍! കണ്ണുതള്ളി നിന്ന് ചെകിംഗിനെത്തിയ പൊലീസുകാരന്‍

UP Cops Stop Autorickshaw, Find 27 Passengers Inside#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ലക്‌നൗ: (www.kvartha.com) ട്രാഫിക് നിയമം പാലിക്കാന്‍ ഓരോ പൗരന്‍മാരും ബാധ്യതസ്ഥരാണ്. എന്നാല്‍ അത് ലംഘിച്ചാലോ, പട്ടാപ്പകല്‍ ചെകിംഗിന് പൊലീസിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഈ സംഭവം. 

ചെകിംഗിന് വേണ്ടി ഓടോ റിക്ഷ നിര്‍ത്തിച്ച പൊലീസുകാരന്റെ കണ്ണ് ശരിക്കും തള്ളി. വാഹനത്തില്‍നിന്നും ഇറങ്ങിയത് 27 പേരായിരുന്നു. സംഭവത്തിന്റെ ഈ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

News,National,India,Uttar Pradesh,Lucknow,Video,Social-Media,viral, UP Cops Stop Autorickshaw, Find 27 Passengers Inside


ഫത്തേപൂരിലാണ് ആറ് പേര്‍ മാത്രം കയറാവുന്ന ഓടോ റിക്ഷയില്‍ 27 പേരെ കയറ്റിയത്. പരിശോധനയ്ക്കിടെ ഓടോ റിക്ഷയില്‍ നിന്ന് ഓരോരുത്തരായി ഇറങ്ങി വരുന്ന വീഡിയോ വഴിയാത്രക്കാരനാണ് സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്തത്.

ഓടോ റിക്ഷ അമിത വേഗത്തിലായിരുന്നുവെന്നും വാഹനം പിടിച്ചെടുത്ത പൊലീസ് പറഞ്ഞു.

Keywords: News,National,India,Uttar Pradesh,Lucknow,Video,Social-Media,viral, UP Cops Stop Autorickshaw, Find 27 Passengers Inside

Post a Comment