Unhappy with 99.9% | 99.9 ശതമാനം ലഭിച്ചിട്ടും തൃപ്തനല്ല; ജെഇഇ മെയിന്‍ ടോപര്‍ 'സ്‌കോര്‍ മെച്ചപ്പെടുത്താന്‍' വീണ്ടും എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുന്നു

 


മുംബൈ: (www.kvartha.com) ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിന്‍ 2022-ന്റെ ആദ്യ സെഷനില്‍ 99.956 ശതമാനം മാര്‍ക് നേടി, ഒന്നാമനായ ചിന്മയ് മൂര്‍ജനി സംതൃപ്തനല്ല. എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് രണ്ടാമതും ഹാജരാകുമെന്ന് ഈ മുംബൈ സ്വദേശി പറയുന്നു.
തനിക്ക് മികച്ച മാര്‍ക് നേടാനാകുമോയെന്ന് പരിശോധിക്കുന്നതിനായി ജൂലൈ 21 മുതല്‍ നടക്കാനിരിക്കുന്ന എന്‍ജിനീയറിംഗ് പ്രവേശനത്തിന്റെ രണ്ടാം സെഷനില്‍ ഹാജരാകാനും പദ്ധതിയിട്ടിട്ടുണ്ടെന്ന് ഈ 17 കാരന്‍ വ്യക്തമാക്കി. 'ഞാന്‍ ജെഇഇ മെയിന്‍സ് രണ്ടാം സെഷന്‍ പരീക്ഷയും എഴുതും, അത് മര്‍ക് വര്‍ധിപ്പിക്കാന്‍ എന്നെ സഹായിക്കും,' അവന്‍ പറഞ്ഞു.
          
Unhappy with 99.9% | 99.9 ശതമാനം ലഭിച്ചിട്ടും തൃപ്തനല്ല; ജെഇഇ മെയിന്‍ ടോപര്‍ 'സ്‌കോര്‍ മെച്ചപ്പെടുത്താന്‍' വീണ്ടും എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുന്നു

2020 ലെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ പൂര്‍ത്തിയാക്കിയ ഉടന്‍ ചിന്മയ് തന്റെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. എന്‍ജിനീയറിംഗില്‍ എപ്പോഴും അഭിനിവേശമുള്ള ഈ മിടുക്കന്‍ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷിച്ച് രാജ്യത്തെ മികച്ച ഐഐടികളില്‍ എവിടെയെങ്കിലും സീറ്റ് നേടാനാണ് പദ്ധതിയിടുന്നത്. 'എന്റെ കുട്ടിക്കാലം മുതല്‍ എനിക്ക് എന്‍ജിനീയറിംഗില്‍ താല്‍പര്യമുണ്ട്. ഒരു മികച്ച ഐഐടിയില്‍ പ്രവേശിക്കുക എന്നതാണ് അടുത്ത ലക്ഷ്യം, 'ചിന്മയ് പറഞ്ഞു.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞയുടന്‍ തന്നെ ജെഇഇ മെയിനിനുള്ള തയ്യാറെടുപ്പ് തുടങ്ങി. 'പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ഞാന്‍ വിശദമായ കുറിപ്പുകള്‍ തയ്യാറാക്കുകയും പഠനം കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നെന്ന് ഉറപ്പാക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപറുകള്‍ സോള്‍വ് ചെയ്യുകയും എല്ലാ ആഴ്ചയും രണ്ടോ മൂന്നോ മോഡല്‍ പരീക്ഷ നടത്തുകയും ചെയ്തു. കൂടാതെ, കോചിംഗ് ഇന്‍സ്റ്റിറ്റിയൂടിലെ തത്സമയ സംശയ നിവാരണ ക്ലാസുകളിലും പങ്കെടുത്തു,' യുവാവ് പറഞ്ഞു.

ചിന്മയ് മൂര്‍ജനിയുടെ അച്ഛന്‍ ഒരു ആര്‍കിടെക്റ്റാണ്, അമ്മ വീട്ടമ്മയും. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു അനുജത്തിയും ഉണ്ട്. സിബിഎസ്ഇ ബോര്‍ഡ് അഫിലിയേറ്റ് ചെയ്ത റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നാണ് ചിന്‍മയ് തന്റെ 10-ഉം 12-ഉം ക്ലാസുകള്‍ പൂര്‍ത്തിയാക്കിയത്. പത്താം ക്ലാസ് പരീക്ഷയില്‍ 98 ശതമാനം മാര്‍ക് നേടിയ ചിന്മയ് 12-ാമത്തെ ക്ലാസ് ഫലത്തിനായി കാത്തിരിക്കുകയാണ്.

ജെഇഇ മെയിന്‍ 2022 രണ്ടാം സെഷനില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നത് ചിന്മയ് മാത്രമല്ല, ആദ്യ ഘട്ടത്തില്‍ മുഴുവന്‍ മാര്‍ക് അല്ലെങ്കില്‍ 100 ശതമാനം നേടിയ രാജസ്ഥാന്റെ നവ്യ ഹിസാരിയയും അടുത്ത സെഷനില്‍ എഴുതാന്‍ പദ്ധതിയിടുന്നതാണ് റിപോര്‍ടുണ്ട്. പരിശീലനത്തിനായി ജെഇഇ മെയിന്‍ 2022-ന്റെ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കാനാണ് നവ്യ ഉദ്ദേശിക്കുന്നത്. സമയം മാനേജ് ചെയ്യാനുള്ള കഴിവുകള്‍ പരിശീലിക്കാന്‍ ഇത് സഹായിക്കുമെന്ന് നവ്യ പറഞ്ഞു. ഈ വിദ്യാര്‍ഥികള്‍ രണ്ടാം തവണ കുറവ് മാര്‍ക് നേടിയാലും, നിയമങ്ങള്‍ അനുസരിച്ച്, രണ്ട് ശ്രമങ്ങളുടെ സ്‌കോറുകളില്‍ ഏറ്റവും മികച്ചത് അന്തിമ ഫലത്തില്‍ കണക്കാക്കും.

Keywords:  Latest-News, National, Top-Headlines, Education, Student, Examination, Result, Rank, Engineering-Exam, Entrance-Exam, Entrance, JEE Main, JEE Main Topper 2022, Unhappy With 99.9 Percentile, JEE Main Topper to Take Engineering Entrance Again to 'Improve Score'.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia