കോംപൗന്‍ഡ് റബറിന്റെ അനിയന്ത്രിത ഇറക്കുമതി ആഭ്യന്തര റബര്‍ വിപണി തകര്‍ക്കുമെന്ന് അഡ്വ. വി സി സെബാസ്റ്റ്യന്‍; കേന്ദ്രസര്‍കാര്‍ ഇടപെടല്‍ നടത്തണം

 


കോട്ടയം: (www.kvartha.com) കോംപൗന്‍ഡ് റബറിന്റെ അനിയന്ത്രിത ഇറക്കുമതിയിലൂടെ പ്രകൃതിദത്ത റബറിന്റെ ആഭ്യന്തരവിപണി അട്ടിമറിച്ച് തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്രസര്‍കാര്‍ ഇടപെടല്‍ നടത്തണമെന്ന് ഇന്‍ഫാം ദേശീയ സെക്രടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
  
കോംപൗന്‍ഡ് റബറിന്റെ അനിയന്ത്രിത ഇറക്കുമതി ആഭ്യന്തര റബര്‍ വിപണി തകര്‍ക്കുമെന്ന് അഡ്വ. വി സി സെബാസ്റ്റ്യന്‍; കേന്ദ്രസര്‍കാര്‍ ഇടപെടല്‍ നടത്തണം

വ്യവസായികളുടെ ഈ നീക്കത്തിനുപിന്നില്‍ റബര്‍ ബോര്‍ഡിന്റെ അംഗീകാരവും ഒത്താശയുമുണ്ടെന്ന് കഴിഞ്ഞ കാലങ്ങളിലെ കോംപൗന്‍ഡ് റബറിന്റെ ഇറക്കുമതി കണക്കുകള്‍ വ്യക്തമാക്കുന്നു. 2013-14ല്‍ 430 കോടിയുടെ 26655 ടണ്‍ കോംപൗന്‍ഡ് റബര്‍ മാത്രമാണ് ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ 2021-22 ലിത് 1569 കോടിയുടെ 114636 ടണായി വര്‍ധിച്ചു. 2022 ജൂലൈ മാസം മാത്രം 30000 ടണ്‍ ഇറക്കുമതിയിലൂടെ ആഭ്യന്തര സ്വാഭാവിക റബര്‍ വിപണിവിലയിടിക്കുവാനുള്ള നീക്കം കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് വലിയ പ്രഹരമായിരിക്കും. ഇതിന്റെ തെളിവാണ് മഴമൂലം ടാപിംഗ് നിലച്ചിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ വിലത്തകര്‍ച്ച.

ആഭ്യന്തര ഉല്പാദനം കുറഞ്ഞിട്ടും വിലയുയര്‍ത്താതെ ഗുണനിലവാരമില്ലാത്ത റബര്‍ ഇറക്കുമതി നടത്തുവാന്‍ കേന്ദ്രസര്‍കാര്‍ ഏജന്‍സികള്‍ തന്നെ കൂട്ടുനില്‍ക്കുന്നത് ശരിയായ പ്രവണതയല്ല. പ്രകൃതിദത്ത ഉണക്ക റബറിന്റെ ഇറക്കുമതിച്ചുങ്കം 25 ശതമാനമാണെന്നിരിക്കെ കോംപൗന്‍ഡ് റബറിന്റെ ഇറക്കുമതിച്ചുങ്കം 10 ശതമാനം മാത്രമേയുള്ളത് വ്യവസായികള്‍ക്ക് നേട്ടമുണ്ടാക്കുമ്പോള്‍ സര്‍കാരിന് നികുതി വരുമാനത്തിലും വലിയ ഇടിവുണ്ടാകുമെന്നതും വ്യക്തമാണ്. 

കോംപൗന്‍ഡ് റബറിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിച്ചതുകൊണ്ട് പ്രശ്നപരിഹാരമാവില്ലെന്നും നിലവാരം കുറഞ്ഞ കോംപൗന്‍ഡ് റബറിന്റെ ഇറക്കുമതി നിയന്ത്രിക്കുവാന്‍ അടിയന്തര നടപടിയാണ് വേണ്ടതെന്നും ഇത്തരം നടപടികള്‍ക്ക് റബര്‍ബോര്‍ഡ് കൂട്ടുനില്‍ക്കുന്നത് കര്‍ഷകദ്രോഹമാണെന്നും വി സി സബാസ്റ്റ്യന്‍ പറഞ്ഞു.

Keywords:  Kottayam, Kerala, News, Top-Headlines, Central Government, Farmers, Agriculture, Secretary, Uncontrolled import of compound rubber will destroy the domestic rubber market: Adv. V C Sebastian.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia