Follow KVARTHA on Google news Follow Us!
ad

Uber Says | ബുകിംഗിന് ശേഷം ഡ്രൈവര്‍മാര്‍ക്ക് യാത്ര റദ്ദാക്കാനാവില്ലെന്ന് യൂബർ; കാരണം ഇതാണ്

Uber's BIG step! Drivers won't cancel ride after booking is done, here's why
ന്യൂഡെല്‍ഹി: (www.kvartha.com) എവിടേക്കാണ് യാത്ര പോകേണ്ടതെന്ന് വിളിച്ച് അന്വേഷിച്ച ശേഷം വാരാനാവില്ലെന്ന് യൂബർ ഡ്രൈവര്‍മാര്‍ പറയുന്നത് പതിവായി മാറിയിരിക്കുകയാണെന്ന് ഉപഭോക്താക്കള്‍ നിരന്തരം പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് പരാഹാരവുമായി കംപനി രംഗത്തെത്തി. ഇനി യാത്ര പോകും മുമ്പ് തന്നെ ഡ്രൈവര്‍മാര്‍ക്ക് യാത്രക്കാരുടെ ലക്ഷ്യസ്ഥാനം അറിയാന്‍ കഴിയുമെന്ന് യൂബർ അറിയിച്ചു. ഡ്രൈവര്‍മാരുടെ പ്രതികരണം പരിശോധിച്ചതിന് ശേഷമാണ് കംപനി ഇത്തരത്തിലൊരു തീരുമാനം എടുത്തത്.
             
Uber's BIG step! Drivers won't cancel ride after booking is done, here's why, National, News, Newdelhi, Latest-News, Top-Headlines, Car, Cash, Salary, Uber, Customers, Payment, Ride, Drivers.

'സുതാര്യത ഉറപ്പിക്കുന്നതിനും യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഉള്ള പ്രശ്‌നം പരിഹരിക്കുന്നതിനും, രാജ്യത്തുടനീളമുള്ള യൂബർ ഡ്രൈവര്‍മാര്‍ക്ക് യാത്ര തീരുമാനിക്കും മുമ്പ് എവിടേക്കാണ് പോകേണ്ടതെന്ന് അറിയാനാകും', കംപനി പ്രസ്താവനയില്‍ പറഞ്ഞു,

2022 മെയിലെ ആദ്യ ലോഞ്ചിന് ശേഷം യാത്ര മുടക്കുന്നത് കുറഞ്ഞതിനാല്‍ യൂബർ, ഓട്ടം സ്വീകരിക്കണോ എന്ന ഓപ്‌ഷൻ ഇല്ലാതാക്കുകയും പുതിയ ഫീചര്‍ എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു. ഡ്രൈവര്‍മാരില്‍ നിന്നും യാത്രക്കാരില്‍ നിന്നും ലഭിച്ച പ്രതികരണം പരിശോധിക്കുന്നത് തുടരുകയും ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുമെന്നും കംപനി വ്യക്തമാക്കി.

യൂബർ ഡ്രൈവര്‍മാര്‍ക്ക് താരതമ്യേന മെച്ചമായ വരുമാനം ലഭിക്കുന്നതിനുമായി അടുത്തിടെ ഒന്നിലധികം പുതിയ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ധനവില വര്‍ധിക്കുന്നത് കണക്കിലെടുത്ത് കംപനി നിരക്ക് വര്‍ധിപ്പിച്ചു. കൂടാതെ, ദീര്‍ഘദൂര യാത്രകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഡ്രൈവര്‍മാരെ സഹായിക്കാനും തുടങ്ങി. ഡ്രൈവര്‍മാര്‍ക്കുള്ള ശമ്പളം പ്രവൃത്തിദിവസങ്ങളില്‍ ലഭിക്കും.

കൂടാതെ, യാത്ര ഉറപ്പിച്ചാലുടന്‍ ഡ്രൈവര്‍മാര്‍ക്ക് അവരുടെ പേയ്മെന്റ് രീതി അറിയാന്‍ കഴിയും. ഡ്രൈവര്‍മാരെ സുഗമമാക്കുന്നതിന്, ഡെല്‍ഹി, മുംബൈ, പൂനെ, ബെംഗ്ളുറു, ഹൈദരാബാദ് തുടങ്ങിയ ഒന്നിലധികം പ്രധാന വിമാനത്താവളങ്ങളില്‍ ഡിജിറ്റല്‍ പണമിടപാട് സംവിധാനവും യൂബർ അവതരിപ്പിച്ചു. ആ പണം പിന്നീട് കംപനി തിരിച്ചുകൊടുക്കും.

Keywords: Uber's BIG step! Drivers won't cancel ride after booking is done, here's why, National, News, Newdelhi, Latest-News, Top-Headlines, Car, Cash, Salary, Uber, Customers, Payment, Ride, Drivers.

Post a Comment