Follow KVARTHA on Google news Follow Us!
ad

Cheating car mileage | വില്‍പനയ്ക്ക് മുമ്പ് കാർ ഓടിയ ദൂരം കുറച്ച് കാണിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി; വാങ്ങിയ യുവതിക്ക് 115,000 ദിര്‍ഹം തിരികെ നല്‍കണമെന്ന് കോടതി

#ഇന്നത്തെ വാര്‍ത്തകള്‍, #ലോകവാര്‍ത്തകള്‍,Abu Dhabi,News,Cheating,Court,Gulf,World,
അബൂദബി: (www.kvartha.com) വില്‍പനയ്ക്ക് മുമ്പ് കാറ് ഓടിയ ദൂരം കുറച്ച് കാണിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. യുവാവില്‍ നിന്നും കാര്‍ വാങ്ങിയ യുവതിക്ക് 115,000 ദിര്‍ഹം തിരികെ നല്‍കണമെന്ന് ഉത്തരവിട്ടിരിക്കയാണ് കോടതി.

UAE: Man who lowered car mileage before sale told to return Dh115,000 to buyer, Abu Dhabi, News, Cheating, Court, Gulf, World

കാറിന്റെ മീറ്റര്‍ മാറ്റുകയും യുവതിയെ കബളിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അബൂദബി ഫസ്റ്റ് ഇന്‍ഷുറന്‍സ് കോടതി അറബ് യുവാവിനോട് പണം തിരികെ നല്‍കാന്‍ നിര്‍ദേശിച്ചത്.

കാറിനായി നല്‍കിയ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് വാഹനം വാങ്ങിയ യുവതി വില്‍പനക്കാരനെതിരെ കേസ് ഫയല്‍ ചെയ്തതായി ഔദ്യോഗിക കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

പ്രതിയില്‍ നിന്ന് 115,000 ദിര്‍ഹം നല്‍കി വാഹനം വാങ്ങിയെന്നും അത് തന്റെ പേരില്‍ രെജിസ്റ്റര്‍ ചെയ്യാനും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുമായി 2,000 ദിര്‍ഹം കൊടുത്തെന്നും യുവതി പറഞ്ഞു. എന്നാല്‍ മീറ്ററില്‍ കൃത്രിമം നടന്നതായി പിന്നീട് അവര്‍ കണ്ടെത്തി.

മെകാനികല്‍ വിദഗ്ധര്‍ മുഖേന പ്രശ്നം പരിശോധിച്ചപ്പോള്‍, വാങ്ങിയ സമയത്ത് യഥാര്‍ഥത്തില്‍ വാഹനം ഓടിയ ദൂരം ഏകദേശം 300,000 കിലോമീറ്ററായിരുന്നുവെന്ന് കണ്ടെത്തി, എന്നാല്‍ യുവാവ് മീറ്ററില്‍ കൃത്രിമം നടത്തിയ ശേഷം അത് 65,000 കിലോമീറ്ററായി രേഖപ്പെടുത്തുകയായിരുന്നു.

കാര്‍ തിരികെ നല്‍കാന്‍ ശ്രമിക്കുകയും പണം തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തെങ്കിലും അയാള്‍ വഴങ്ങിയില്ലെന്ന് യുവതി പറഞ്ഞു. താന്‍ കൃത്രിമം നടത്തിയിട്ടില്ലെന്ന് യുവാവ് ആവര്‍ത്തിച്ചു പറഞ്ഞു. ഇതോടെയാണ് യുവതി കോടതിയെ സമീപിച്ചത്.

കോടതിയില്‍, കാര്‍ മീറ്ററില്‍ കൃത്രിമം നടത്തിയ കാര്യം യുവാവ് സമ്മതിച്ചില്ല. താന്‍ മറ്റൊരു വ്യക്തിയില്‍ നിന്ന് വാഹനം വാങ്ങിയതാണെന്നും അത് നേരത്തെ തന്നെ മോശമായിരുന്നുവെന്നും അവകാശപ്പെട്ടു.
എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം പണം തിരികെ നല്‍കാനും കാര്‍ തിരികെ കൊണ്ടുപോകാനും കോടതി ഉത്തരവിട്ടു. പരാതിക്കാരിയുടെ നിയമ ചെലവുകള്‍ വഹിക്കാനും കോടതി ഉത്തരവിട്ടു.

Keywords: UAE: Man who lowered car mileage before sale told to return Dh115,000 to buyer, Abu Dhabi, News, Cheating, Court, Gulf, World.

Post a Comment