Follow KVARTHA on Google news Follow Us!
ad

Job Alert | ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം: ദുബൈയില്‍ സ്റ്റാഫ് നഴ്‌സ്, ടെക്നീഷ്യന്‍ ഒഴിവുകളിലേക്ക് 2 വര്‍ഷത്തെ നിയമനം; നോര്‍ക റൂട്സ് അപേക്ഷ ക്ഷണിച്ചു

Two year recruitment for staff nurse and technician vacancies in Dubai, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) ദുബൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപിലേക്ക് സ്റ്റാഫ് നഴ്‌സ്, ടെക്‌നിഷ്യന്‍ ഒഴിവുകളിലേക്ക് രണ്ടു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നോര്‍ക റൂട്‌സ് വഴി അപേക്ഷ ക്ഷണിച്ചു. സര്‍ജികല്‍, മെഡികല്‍, ഒറ്റി, ഇആര്‍, എന്‍ഡോസ്‌കോപി തുടങ്ങിയ നഴ്‌സിംഗ് വിഭാഗത്തിലും സിഎസ്എസ്ഡി, എകോ ടെക്‌നിഷ്യന്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ബി എസ് സി നഴ്‌സിങ്ങില്‍ ബിരുദവും സര്‍ജികല്‍, മെഡികല്‍ ഡിപാര്‍ട്‌മെന്റില്‍ കുറഞ്ഞത് രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ പ്രവര്‍ത്തനപരിചയവുമുള്ള പുരുഷ നഴ്‌സുമാര്‍ക്ക് വാര്‍ഡ് നഴ്‌സ് തസ്തികയിലേക്കും ഒറ്റി/ ഇആര്‍ വകുപ്പിലേക്ക് ബി എസ് സി നഴ്‌സിങ്ങില്‍ ബിരുദവും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ ഒറ്റി/ ഇആര്‍ പ്രവര്‍ത്തന പരിചയവുമുള്ള വനിതാ-പുരുഷ നഴ്‌സുമാര്‍ക്കും അപേക്ഷിക്കാം.
                     
#Short-News, Short-News, Latest-News, Top-Headlines, Kerala, Dubai, Gulf, Job, Nurse, Workers, Hospital, Health, Dubai, UAE, United Arab Emirates, Recruitment, Nurse and Technician vacancies in Dubai, Job Alert, Two year recruitment for staff nurse and technician vacancies in Dubai.

എന്‍ഡോസ്‌കോപി നഴ്‌സ് തസ്തികയില്‍, കുറഞ്ഞത് അഞ്ച് വര്‍ഷം എന്‍ഡോസ്‌കോപി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബിഎസ്സി നഴ്‌സിംഗ് ബിരുദമുള്ള വനിതകള്‍ക്ക് അപേക്ഷ സമര്‍പിക്കാവുന്നതാണ്.
സിഎസ്എസ്ഡി ടെക്‌നീഷ്യന്മാരുടെ ഒഴിവിലേക്ക് രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ ഏതെങ്കിലും ആശുപത്രിയില്‍ സിഎസ്എസ്ഡി ടെക്‌നീഷ്യനായി പ്രവര്‍ത്തിച്ചിട്ടുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. എകോ ടെക്‌നിഷ്യന്‍ ഒഴിവിലേക്ക് കുറഞ്ഞത് അഞ്ച് വര്‍ഷം എകോ ടെക്‌നീഷ്യനായി പ്രവര്‍ത്തിച്ചിട്ടുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

നഴ്‌സുമാര്‍ക്ക് 3500 മുതല്‍ 5000 ദിര്‍ഹവും ടെക്‌നീഷ്യന്മാര്‍ക്ക് 5000 ദിര്‍ഹവും ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ www(dot)norkaroots(dot)org വഴി ജൂലൈ 25നകം അപേക്ഷ സമര്‍പിക്കേണ്ടതാണെന്ന് നോര്‍ക റൂട്‌സ് സിഇഒ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക റൂട്‌സിന്റെ വെബ്‌സൈറ്റില്‍ നിന്നും ടോള്‍ ഫ്രീ നമ്പറായ 1800 425 3939 ഇന്‍ഡ്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം ) ലഭിക്കുന്നതാണ്. ഇ-മെയില്‍ rmt4(dot)norka(at)kerala(dot)gov(dot)in.

Keywords: #Short-News, Short-News, Latest-News, Top-Headlines, Kerala, Dubai, Gulf, Job, Nurse, Workers, Hospital, Health, Dubai, UAE, United Arab Emirates, Recruitment, Nurse and Technician vacancies in Dubai, Job Alert, Two year recruitment for staff nurse and technician vacancies in Dubai.
< !- START disable copy paste -->

Post a Comment