Follow KVARTHA on Google news Follow Us!
ad

2 Arrested For Robbery | ജ്യൂസ് കട ഉടമയെ വെട്ടിപരിക്കേല്‍പിച്ച് 70,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നെന്ന കേസ്; 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Two persons arrested for alleged aasaulting juice stall owner, robbing Rs 70,000 and mobile phone#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ



കൊല്ലം: (www.kvartha.com) ജ്യൂസ് കട ഉടമയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി വെട്ടിപരിക്കേല്‍പിച്ച് പണവും മൊബൈലും കവര്‍ന്നെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ദിനേശ് എന്ന് വിളിക്കുന്ന വാവാച്ചി (39), അക്ബര്‍ ശാ (അക്കു, 26) എന്നിവരെയാണ് കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ദിനേശ് കാപ്പാ നിയമപ്രകാരം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. 

കൊല്ലം ചാത്തിനാംകുളത്തിന് സമീപത്തുവെച്ച് ഈ മാസം മൂന്നാം തീയതി പുലര്‍ച്ചെ മൂന്ന് മണിക്കാണ് ആക്രമണം നടന്നത്. 70,000 രൂപയും 25,000 രൂപ വിലയുള്ള മൊബൈല്‍ ഫോണുമാണ് മോഷ്ടാക്കള്‍ കവര്‍ന്നെന്നാണ് പരാതി. മൂന്നാംകുറ്റി ജംഗ്ക്ഷനിലെ ജ്യൂസ് കട അടച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. രണ്ട് ഇരുചക്രവാഹനങ്ങളിലെത്തിയ പ്രതികള്‍ മുഖംമൂടി ധരിച്ചിരുന്നു.

News,Kerala,State,Kollam,Case,Arrest,Accused,Police,Complaint,Assault,Crime,Local-News, Two persons arrested for alleged aasaulting juice stall owner, robbing Rs 70,000 and mobile phone


റോഡ് സുരക്ഷാ ക്യാമറകളും സിസിടിവിയും പരിശോധിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞത്. സിറ്റി പൊലീസ് കമിഷനര്‍ ടി നാരായണന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ അന്വേഷണ സംഘവും കിളികൊല്ലൂര്‍ പൊലീസും ഒരുമിച്ചു അന്വേഷണം നടത്തിയാണ് പ്രതികളെ കുടുക്കിയത്. 

Keywords: News,Kerala,State,Kollam,Case,Arrest,Accused,Police,Complaint,Assault,Crime,Local-News, Two persons arrested for alleged aasaulting juice stall owner, robbing Rs 70,000 and mobile phone

Post a Comment