Follow KVARTHA on Google news Follow Us!
ad

Found dead | സേലം ധര്‍മപുരിക്ക് സമീപം രണ്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, chennai,News,Dead Body,Malayalees,Police,hospital,National,
ചെന്നൈ: (www.kvartha.com) സേലം ധര്‍മപുരിക്ക് സമീപം രണ്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം വരാപ്പുഴ സ്വദേശിയും വലിയവീട്ടില്‍ ട്രാവല്‍സ് ഉടമയുമായ ശിവകുമാര്‍ (50), സുഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ മെവിന്‍ (58) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ധര്‍മപുരി, സേലം ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡില്‍ നിന്ന് ഒരു ക്വാറിയിലേക്ക് പോകുന്ന റോഡിന് സമീപമാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.

Two Malayalees were found dead near Dharmapuri, Salem, Chennai, News, Dead Body, Malayalees, Police, Hospital, National

ഞായറാഴ്ച രാവിലെ ഒരു സുഹൃത്തിന്റെ കാറിലാണ് ഇരുവരും സേലത്തേക്ക് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബിസിനസ് ആവശ്യത്തിനാണ് യാത്രയെന്നാണ് അറിയിച്ചിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം വെള്ളക്കെട്ടില്‍ നിന്നാണ് കണ്ടെത്തിയത്.

അടുത്തിടെ ശിവകുമാറിന്റെ ബിസിനസ് സംരംഭം തകര്‍ച നേരിട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ട്രാവല്‍ ഏജന്‍സി നടത്തുന്ന ശിവകുമാറിന് സ്വന്തമായി ബസുകളുള്‍പെടെയുണ്ടായിരുന്നു. മരണകാരണം അറിയില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.

Keywords: Two Malayalees were found dead near Dharmapuri, Salem, Chennai, News, Dead Body, Malayalees, Police, Hospital, National.

Post a Comment