Follow KVARTHA on Google news Follow Us!
ad

Female SI Killed | 'ജാര്‍ഖണ്ഡില്‍ വാഹന പരിശോധനയ്ക്കിടെ വനിത എസ്‌ഐയെ വണ്ടി ഇടിപ്പിച്ച് കൊലപ്പെടുത്തി'

Female sub-inspector mowed to death during vehicle check in Jharkhand#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

റാഞ്ചി: (www.kvartha.com) പൊലീസ് ഉദ്യോഗസ്ഥയെ വാഹന പരിശോധനയ്ക്കിടെ വണ്ടി ഇടിപ്പിച്ച് കൊലപ്പെടുത്തിയതായി റിപോര്‍ട്. എസ്‌ഐ സന്ധ്യ തപ്നോ ആണ് കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ബുധനാഴ്ച പുലര്‍ചെ മൂന്ന് മണിയോടെയാണ് ദാരുണമായ സംഭവം. പ്രതിയെ അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

News,National,India,Killed,Police,Crime,Arrest,Vehicles,Top-Headlines,Jharkhand, Female sub-inspector mowed to death during vehicle check in Jharkhand


പ്രദേശത്ത് ലഹരി, മൃഗക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് അടുത്തിടെ പരിശോധന ശക്തമാക്കിയിരുന്നു. പുലര്‍ചെ ഡ്യൂടിയിലുണ്ടായിരുന്ന സന്ധ്യ തപ്നോ പിക് അപ് വാന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും ഡ്രൈവര്‍ സന്ധ്യ തപ്നോയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് സന്ധ്യയുടെ മരണം. 

കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ വാഹനം ഇടിച്ചു കയറ്റിയതെന്ന് റാഞ്ചി എസ്പി അനുഷ്മാന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്ക് ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. 

Keywords: News,National,India,Killed,Police,Crime,Arrest,Vehicles,Top-Headlines,Jharkhand, Female sub-inspector mowed to death during vehicle check in Jharkhand

Post a Comment