Follow KVARTHA on Google news Follow Us!
ad

അധ്യാപികയും സഹോദരനും വാഹന അപകടത്തില്‍ മരിച്ചത് മഞ്ചേശ്വരത്ത് ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിനിടെ

Two died in accident #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kvartha.com) അധ്യാപികയും സഹോദരനും വാഹന അപകടത്തില്‍ മരിച്ചത് മഞ്ചേശ്വരത്ത് ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിനിടെ. പരിയാരം പാച്ചേനിയിലെ അക്കരമ്മല്‍ ലക്ഷ്മണന്‍-ഭാനുമതി ദമ്പതികളുടെ മകള്‍ സ്നേഹ(24), സഹോദരന്‍ ലോഭേഷ്(32) എന്നിവരാണ് ഇന്ന് രാവിലെ ഏഴരയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് മഞ്ചേശ്വരം ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ അധ്യാപികയായി നിയമനം ലഭിച്ചത്.
                  
Two died in accident, Kerala, Kasaragod, News, Top-Headlines, Accidental Death, Dead, Bike, Medical College, Payyannur.

പയ്യന്നൂരില്‍ നിന്ന് ട്രെയിനില്‍ കയറുന്നതിനായി ബൈകില്‍ സഞ്ചരിക്കുകയായിരുന്നു സഹോദരങ്ങള്‍. മുന്നില്‍ പോകുകയായിരുന്ന ബൈക് കുഴി വെട്ടിച്ചപ്പോള്‍ റോഡില്‍ തെന്നി വീഴുകയും പിറകിലുള്ള ലോറി ഇവരുടെ ബൈകില്‍ കയറിയിറങ്ങാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് വീണു കിടക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് ചരിഞ്ഞു വീഴുകയായിരുന്നു. ലോറിക്കടിയില്‍ കുടുങ്ങിയ ഇരുവരേയും പൊലീസും അഗ്‌നിസുരക്ഷാ സേനയും ചേര്‍ന്നാണ് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

Keywords: Two died in accident, Kerala, Kasaragod, News, Top-Headlines, Accidental Death, Dead, Bike, Medical College, Payyannur.
< !- START disable copy paste -->

Post a Comment