Follow KVARTHA on Google news Follow Us!
ad

Twitter Lays Off | എച് ആര്‍ ടീമില്‍ നിന്ന് ട്വിറ്റര്‍ 100 ജീവനക്കാരെ പിരിച്ചുവിട്ടു; തീരുമാനം എലോണ്‍ മസ്‌ക് കംപനി ഏറ്റെടുക്കുന്നതിനിടെ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,twiter,Social Media,Government-employees,National,Trending,
ന്യൂഡെല്‍ഹി: (www.kvartha.com) സമൂഹമാധ്യമ പ്ലാറ്റ് ഫോമായ ട്വിറ്റര്‍ എച് ആര്‍ ടീമില്‍ നിന്ന് 100 ജീവനക്കാരെ പിരിച്ചുവിട്ടു. ലോകത്തെ അതിസമ്പന്നനായ എലോണ്‍ മസ്‌ക് 44 ബില്യന്‍ ഡോളറിന് (44,000 കോടി രൂപ) ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് മുതല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എച് ആര്‍ ടീമിലെ 30 ശതമാനം ജീവനക്കാരെ വിട്ടയച്ചതായി ട്വിറ്റര്‍ വക്താവ് പറഞ്ഞു.

Twitter Lays Off 100 Employees From HR Team Amid Elon Musk Takeover, New Delhi, News, Twitter, Social Media, Government-employees, National, Trending

കൂടുതല്‍ വിശദാംശങ്ങളോ ജോലി നഷ്ടപ്പെട്ടവരുടെ എണ്ണമോ വക്താവ് വെളിപ്പെടുത്തിയില്ല. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് പ്രത്യേക പാകേജുകള്‍ ലഭിക്കും. കൂടാതെ കംപനിയില്‍ ശേഷിക്കുന്ന റിക്രൂട്‌മെന്റ് സ്റ്റാഫിന് 'പുനര്‍ മുന്‍ഗണന നല്‍കും' എന്നും വക്താവ് ടെക് ക്രഞ്ചിനോട് സ്ഥിരീകരിച്ചു.

എല്ലാ വിഭാഗങ്ങളിലുമുള്ള മിക്ക നിയമനങ്ങളും നിര്‍ത്തുമെന്ന് ട്വിറ്റര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിയമനം താല്‍കാലികമായി നിര്‍ത്തിയതിനാല്‍, ഓഡിയോ സ്‌പെയ്‌സുകള്‍, കമ്യൂണിറ്റികള്‍, വാര്‍ത്താക്കുറിപ്പുകള്‍ തുടങ്ങിയ പൊതുജന ആശയവിനിമയത്തില്‍ ഏറ്റവും നല്ല സ്വാധീനം ചെലുത്തുന്ന മേഖലകളില്‍ നിന്ന് കഴിഞ്ഞ മാസം ജീവനക്കാരെ മാറ്റിയിരുന്നു.

ഉപഭോക്തൃ ഉല്‍പന്ന നേതാവ് കെയ് വോണ്‍ ബെയ്ക്പൂരിനെയും റവന്യൂ ഉല്‍പന്ന വിഭാഗം മേധാവി ബ്രൂസ് ഫാല്‍കിനെയും മെയ് മാസത്തില്‍ ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍ പുറത്താക്കിയിരുന്നു. നിലവില്‍ നിയമന നിരോധമുണ്ടെന്നും മിക്ക മേഖലകളിലുമുള്ള ചെലവ് ട്വിറ്റര്‍ താല്‍കാലികമായി നിര്‍ത്തുമെന്നും പറഞ്ഞു.

Keywords: Twitter Lays Off 100 Employees From HR Team Amid Elon Musk Takeover, New Delhi, News, Twitter, Social Media, Government-employees, National, Trending.

Post a Comment