Viral Post | മകന്‍ വിലാസം തെറ്റിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; ആഹാരവും ഇല്ല കാശ്, തിരികെ കിട്ടിയതുമില്ല; കുടുംബ ഗ്രൂപില്‍ അച്ഛന്‍ കട്ടകലിപ്പില്‍; പോസ്റ്റ് ട്വിറ്ററില്‍ വൈറല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) മകന്‍ വിലാസം തെറ്റിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, ഇതോടെ അച്ഛന് ആഹാരവും ലഭിച്ചില്ല, കാശ് തിരികെ കിട്ടിയതുമില്ല. കട്ടകലിപ്പിലായ അച്ഛന്റെ മറുപടി ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ചര്‍ചയായി. മകന്‍ ജിത്തു കുടുംബ വാട്‌സ്ആപ് ഗ്രൂപിലെ രസകരമായ സംഭാഷണം ട്വിറ്ററില്‍ പങ്കിട്ടതോടെയാണ് സംഭവം വൈറലായത്. ഓര്‍ഡറിന്റെ പണം തിരികെ കിട്ടിയ വിവരം വീട്ടുകാരോട് പറഞ്ഞപ്പോള്‍ അച്ഛനില്‍ നിന്ന് കിട്ടിയത് ക്രൂരമായ മറുപടിയായിരുന്നുവെന്ന് മകന്‍ കുറിച്ചു.
                
Viral Post | മകന്‍ വിലാസം തെറ്റിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; ആഹാരവും ഇല്ല കാശ്, തിരികെ കിട്ടിയതുമില്ല; കുടുംബ ഗ്രൂപില്‍ അച്ഛന്‍ കട്ടകലിപ്പില്‍; പോസ്റ്റ് ട്വിറ്ററില്‍ വൈറല്‍

'വറുത്ത ചിക്കന്‍ കഴിക്കാന്‍ ആഗ്രഹിച്ചു, പകരം അച്ഛന്‍ നിര്‍ത്തിപ്പൊരിച്ചു,' ചാറ്റിന്റെ സ്‌ക്രീന്‍ഷോട് പങ്കിട്ടുകൊണ്ട് ജിത്തു എഴുതി. 'സ്വിഗി പണം തിരികെ നല്‍കി, തെറ്റായ വിലാസത്തിലാണ് ഓര്‍ഡര്‍ നല്‍കിയത്' എന്ന് ജിതു തന്റെ കുടുംബ വാടസ്ആപ് ഗ്രൂപില്‍ എഴുതി. 'നീ അബദ്ധത്തില്‍ ഓര്‍ഡര്‍ ചെയ്തതാണ്, പക്ഷേ എനിക്ക് തിരികെ തുക ഒന്നും ലഭിക്കാത്തത് എന്തുകൊണ്ട്?', പിതാവ് ഉടനെ ചോദിച്ചു. ചിരിച്ച ഇമോജികളില്‍ മറുപടി പറഞ്ഞുകൊണ്ട് ജിതുവിന്റെ അമ്മ സംഭാഷണം രസകരമാക്കി.
പോസ്റ്റ് വൈറലായതോടെ നെറ്റിസന്‍സും കമന്റുകള്‍ കൊണ്ട് ആവശേഭരിതരായി. ട്വീറ്റിന് ആയിരക്കണക്കിന് ലൈകുകളും നിരവധി റീട്വീറ്റുകളും ലഭിച്ചു 'നിങ്ങളുടെ മാതാപിതാക്കള്‍ തമാശയായി എന്തെങ്കിലും ടൈപ് ചെയ്യുകയാണോ? എന്റെ എല്ലാ മെസേജിനും അച്ഛന്‍ ചിരിച്ചുകൊണ്ടുള്ള ഇമോജിയായിരിക്കും മറുപടി ഇടുക.' ഒരു ഉപയോക്താവ് എഴുതി. 'എന്റെ അച്ഛന്‍ ശരിക്കും എന്തെങ്കിലും പറയുമോ. സംസ്‌കാരശൂന്യത നിലവാരം 1000000000 ആണ്' മറ്റൊരാള്‍ കുറിച്ചു.

Keywords:  Latest-News, National, Top-Headlines, Social-Media, Twitter, Viral, Food, Post, Whatsapp, Tu bhi galti se order hua tha, lekin mujhe refund nahi mila: Desi dad roasts son after he puts wrong address while ordering food.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script