Follow KVARTHA on Google news Follow Us!
ad

TRS Protests | പാചകവാതക വിലവര്‍ധനവിനെതിരെ ഗ്യാസ് സിലിന്‍ഡര്‍ വീടിന് പുറത്തിറക്കിവച്ച് തവി കൊണ്ടടിച്ചും തലയില്‍ ചുമന്നും സ്ത്രീകളുടെ പ്രതിഷേധം

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Hyderabad,News,Increased,Protesters,Women,Trending,National,
ഹൈദരാബാദ് : (www.kvartha.com) പാചകവാതക വിലവര്‍ധനവിനെതിരെ തെലങ്കാനയില്‍ ഗ്യാസ് സിലിന്‍ഡര്‍ വീടിന് പുറത്തിറക്കിവച്ച് തവി കൊണ്ടടിച്ചും സിലിന്‍ഡര്‍ തലയില്‍ ചുമന്നും സ്ത്രീകളുടെ പ്രതിഷേധം. ടിആര്‍എസ് തുടങ്ങിവച്ച പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായിരിക്കുന്നത്. വീട്ടമ്മമാരുടെ നേതൃത്വത്തിലാണ് തെലങ്കാനയില്‍ ഇപ്പോഴത്തെ പ്രതിഷേധം.

TRS stages protest against domestic LPG price rise for 2nd day, Hyderabad, News, Increased, Protesters, Women, Trending, Nationa


അടിക്കടിയുള്ള വിലവര്‍ധനവില്‍ ജിവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് വീട്ടമ്മമാര്‍ പരാതിപ്പെടുന്നു. ഇനിയും വില കൂടിയാല്‍ ഗ്യാസ് ഉപേക്ഷിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നും ഇവര്‍ ചൂണ്ടികാട്ടുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സര്‍കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച് വരും ദിവസങ്ങളില്‍ നടത്തുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

50 രൂപ കൂടി കൂട്ടിയതോടെ ഗാര്‍ഹിക സിലിന്‍ഡറിന് 1060 രൂപയും വാണിജ്യ സിലിന്‍ഡറിന് 2027 രൂപയുമാണ്. രണ്ട് മാസത്തിനിടെ മൂന്ന് തവണയാണ് വില ഉയര്‍ന്നത്.

Keywords: TRS stages protest against domestic LPG price rise for 2nd day, Hyderabad, News, Increased, Protesters, Women, Trending, National.

Post a Comment