രാജ്യത്തിന്റെ പുരോഗതി നിര്‍ണയിക്കുന്നവരാണ് സംരംഭകരെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ഡിഎല്‍എസ്എ സെക്രടറിയും സബ് ജഡ്ജുമായ ടി മഞ്ജിത് പറഞ്ഞു. സ്വപ്നങ്ങളെ പിന്തുടരുകയും യശസിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യേണ്ടത് ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംരംഭകരുടെ അനന്തസാധ്യതകളെപ്പറ്റി ജില്ലാ വ്യവസായകേന്ദ്രം ജെനറല്‍ മാനേജര്‍ ഡോ.കെ എസ് കൃപകുമാര്‍ അധ്യക്ഷപ്രസംഗത്തില്‍ സംസാരിച്ചു.
സബ് ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രിയല്‍ ഓഫിസര്‍ അജിത്കുമാര്‍ പദ്ധതികളെയും സേവനങ്ങളെയും പറ്റി ക്ലാസ് നയിച്ചു. സംരംഭകര്‍ക്കായുള്ള സൗജന്യ നിയമസേവനം, നിയമസാക്ഷരത എന്നിവ പ്രതിപാദിച്ചു.
കേരള സൂക്ഷ്മ ഇടത്തരം വ്യവസായങ്ങള്‍ സുഗമമാക്കല്‍ നിയമം, കെ സ്വിഫ്റ്റ് പോര്‍ടല്‍, എംഎസ്എംഇഡി ആക്ട് 2006, സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ സംരഭകര്‍ക്ക് വേണ്ടിയുള്ള സഹായപദ്ധതികള്‍(ഇഎസ് എസ് ), സബ്‌സിഡി അനുവദിക്കുന്നതിലെ മുന്‍ഗണനകള്‍, കേന്ദ്രസര്‍കാര്‍ പദ്ധതിയായ പി എംഇജിപി, നാനോ ഗാര്‍ഹിക പലിശ സബ്‌സിഡി പദ്ധതി, കൈത്തറി വ്യവസായ പദ്ധതികള്‍, ഭക്ഷ്യസംസ്‌കരണ സംരംഭകര്‍ക്കായുള്ള പദ്ധതികള്‍ സ്ത്രീകള്‍ക്കായുള്ള സ്വയംതൊഴില്‍ പദ്ധതികള്‍ തുടങ്ങി വിവിധ പദ്ധതികളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നതായിരുന്നു ക്ലാസ്. അന്‍പതിലധികം വോളന്റിയേഴ്സ് പങ്കെടുത്തു.
ടിഎല്‍എസി സെക്രടറി അര്‍ചന പി ശിവന്‍ സ്വാഗതവും അനുജ കെ ഗോപാല്‍ നന്ദിയും പറഞ്ഞു.
Keywords: Thrissur Industries Department inviting common people to become entrepreneurs, Thrissur, News, Business, Inauguration, Press meet, Kerala.
ടിഎല്‍എസി സെക്രടറി അര്‍ചന പി ശിവന്‍ സ്വാഗതവും അനുജ കെ ഗോപാല്‍ നന്ദിയും പറഞ്ഞു.
Keywords: Thrissur Industries Department inviting common people to become entrepreneurs, Thrissur, News, Business, Inauguration, Press meet, Kerala.