Bear Attack | കരടിയുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് ദാരുണാന്ത്യം; 2 പേര്‍ക്ക് ഗുരുതരപരിക്ക്

 



ഒഡിഷ: (www.kvartha.com) നൗപഡ ജില്ലയില്‍ ശനിയാഴ്ച കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച മൂന്നുപേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ രോഷാകുലരായ പ്രേദേശവാസികള്‍ ചേര്‍ന്ന് കരടിയെ കൊന്നെന്നാണ് പുറത്തു വരുന്ന വിവരം. 

Bear Attack | കരടിയുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് ദാരുണാന്ത്യം; 2 പേര്‍ക്ക് ഗുരുതരപരിക്ക്


പൊലീസ് പറയുന്നതിങ്ങനെ: ഗ്രാമത്തില്‍ നിന്നുള്ള മൂന്ന് പേര്‍ ജോലിക്കായി വയലില്‍ പോയിരുന്നു. വൈകുന്നേരമായിട്ടും ഇവര്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അന്വേഷിച്ചു പോയ രണ്ടുപേരെയാണ് കരടി ആക്രമിച്ചത്. ഇതേതുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ചേര്‍ന്ന് കരടിയെ അടിച്ചുകൊന്നു.

Keywords: News,Kerala,State,odisha,National,Animals,attack,Killed,Local-News, Three killed by bear in Odisha's Nuapada; angry villagers kill the wild animal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia